സിൽവർ ലൈൻ കൈ പുസ്തകം : അഞ്ച് ലക്ഷം കോപ്പി അടിക്കാൻ ഏഴര ലക്ഷം അനുവദിച്ചു

Silverline,Handbook,7.5lakh

സിൽവർ ലൈൻ കൈ പുസ്തകം : അഞ്ച് ലക്ഷം കോപ്പി അടിക്കാൻ ഏഴര ലക്ഷം അനുവദിച്ചു

തിരുവനന്തപുരം: സർവ്വേ കല്ലുകൾ സ്ഥാപിക്കുന്നത് തല്ക്കാലം നിറുത്തി വെച്ചെങ്കിലും സിൽവർ ലൈൻ  പ്രചാരണം ശക്തിപ്പെടുത്താൻ ഒരുങ്ങി സർക്കാർ. സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പ്രചാരണ കൈപുസ്തകത്തിന്റെ അഞ്ച് ലക്ഷം കോപ്പി ഉടൻ അച്ചടിക്കാൻ തീരുമാനം. ഇതിനായി ഏഴര ലക്ഷം അനുവദിച്ചു ഉത്തരവിറങ്ങി. സിൽവർ ലൈൻ പദ്ധതിയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് സർക്കാർ കൈപുസ്തകം തയ്യാറാക്കുന്നത്. 50 ലക്ഷം കോപ്പി അച്ചടിക്കാൻ ടെണ്ടർ ക്ഷണിച്ചിരുന്നു. 36 പേജുള്ള കൈപുസ്തകം തയ്യാറാക്കാൻ ഒൻപത് സ്ഥാപനങ്ങളിൽ നിന്ന് അപേക്ഷയും ലഭിച്ചിങ്കിലും കോട്ടയം ആസ്ഥാനമ്മക്കിയുള്ള എംഎം പ്രസിനാണ് ചുമതല നൽകിയത്. ഇതിന് നാലര കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവും ഇറക്കി. എന്നാൽ പിന്നീട് സ്ഥാപനം  ടെണ്ടറിൽ നിന്ന് പിന്മാറി.