സിപിഎമ്മിലേക്കില്ല; എന്‍സിപിയിലേക്കോ; നിലപാട് പരസ്യമാക്കി കെവി തോമസ് 

സിപിഎമ്മിലേക്കില്ല; എന്‍സിപിയിലേക്കോ; നിലപാട് പരസ്യമാക്കി കെവി തോമസ് 

സിപിഐഎമിലേക്ക് പോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. ക്ഷണം സ്‌നേഹപൂര്‍വം നിരസിക്കുന്നു. എന്‍സിപിയും മനസിലില്ല. കോണ്‍ഗ്രസ് അംഗമായി തുടരുമെന്നും കെവി തോമസ് സ്വകാര്യമാധ്യമത്തിനോട് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കെപിസിസി അധ്യക്ഷന്റെ പോലും അനുമതി ആവശ്യമില്ല. കാരണം കോണ്‍ഗ്രസ് ഒരു ബഹുജന മുന്നേറ്റമാണ്. സെമി കേഡര്‍ സംവിധാനത്തിലേക്ക് കോണ്‍ഗ്രസിനെ കൊണ്ടുപോകാനുള്ള ഇപ്പോഴത്തെ സംസ്ഥാന അധ്യക്ഷന്റെ നീക്കമൊന്നും വിജയിക്കില്ല. ഇത് പൂര്‍ണ പരാജയമാണ്. കാരണം, സെമി കേഡറോ കേഡറോ ആവണമെങ്കില്‍ ആളുകള്‍ക്ക് സിപിഐഎമിലേക്ക് പോയാല്‍ മതി. കോണ്‍ഗ്രസ് ഒരു ജനാധിപത്യമുള്ള ഒരു പാര്‍ട്ടിയാണ്. ഒരു ബഹുജന മുന്നേറ്റമാണ്. തൃക്കാക്കരയില്‍ പ്രചാരണത്തിന് ഇറങ്ങുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സംസ്ഥാനത്തിന്റെ വികസനത്തിനൊപ്പം നില്‍ക്കുമെന്നും കെവി തോമസ് പറഞ്ഞു.