സി ഐ ടി യു പ്രവർത്തകന്റെ ആത്‌മഹത്യ ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം 

സി ഐ ടി യു പ്രവർത്തകന്റെ ആത്‌മഹത്യ ; ബ്രാഞ്ച് സെക്രട്ടറിയെ നീക്കി സിപിഎം 

തൃശൂര്‍ പീച്ചിയിലെ മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎം പീച്ചി ബ്രാ‍ഞ്ച് സെക്രട്ടറി പിജി ​ഗം​ഗാധരനെ സ്ഥാനത്ത് നിന്ന് നീക്കി. സിഐടിയു പ്രവർത്തകനും ചുമട്ടുതൊഴിലാളിയുമായിരുന്ന സജി ആത്മഹത്യാക്കുറിപ്പിൽ പിജി ​ഗം​ഗാധരന്റെ പേര് മരാമർശിച്ചിരുന്നു. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്.സിപിഎം ലോക്കൽ സെക്രട്ടറിയ്ക്കും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് ചുമട്ടുതൊഴിലാളിയായ സജി ജീവനൊടുക്കിയത്. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സജിയുടെ സഹോദരനും കുടുംബാംഗളും പരാതി നല്‍കിയിരുന്നു. സിപിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി.