കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്; 12 കാരിക്ക് തലയ്ക്ക് പരിക്കേറ്റു

Sep 12, 2022 - 01:45
0
കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്;  12 കാരിക്ക് തലയ്ക്ക് പരിക്കേറ്റു

 മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസിന് നേരെയുണ്ടായ കല്ലേറിൽ പന്ത്രണ്ട് വയസുകാരിക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം 5 മണിക്ക് കണ്ണൂരിനും എടക്കാട് സ്റ്റേഷനും ഇടയിൽ വെച്ചാണ് സംഭവം. മംഗലാപുരത്ത് നിന്ന് കോട്ടയത്തേക്ക് അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പം യാത്ര ചെയ്യുകയായിരുന്ന കീർത്തന എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. S10 കോച്ചിൽ 49 ആം   നമ്പർ സീറ്റിലായിരുന്നു പെൺകുട്ടി. ട്രെയിനിൽ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടർ ഫസ്റ്റ് എയ്ഡ് നൽകി. പിന്നീട് തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User