സുരേഷ് ഗോപി ബിജെപി വിടുന്നു; ഒടുവില്‍ പ്രതികരിച്ച് താരം

സുരേഷ് ഗോപി ബിജെപി വിടുന്നു; ഒടുവില്‍ പ്രതികരിച്ച് താരം



നടന്‍ സുരേഷ് ഗോപി ബി.ജെ.പി. വിട്ടുപോകുമെന്നത് അഭ്യൂഹം മാത്രം. 'ആ വാര്‍ത്തകള്‍ സൃഷ്ടിച്ചവരോട് തന്നെ ചോദിക്കണം ഇത് എന്തിനു വേണ്ടിയായിരുന്നുവെന്ന്. ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല. നരേന്ദ്ര മോദിയ്ക്കും അമിത് ഷായ്ക്കും ജെ.പി.നദ്ദയ്ക്കും രാജ്‌നാഥ് സിങ്ങിനും ഉറച്ച പിന്തുണ നല്‍കും' എന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ന്യൂസ് ചാനലാണ് സുരേഷ് ഗോപിയും ബി.ജെ.പിയുമായി അകല്‍ച്ചയിലാണെന്നും അദ്ദേഹം പാര്‍ട്ടി വിടുമെന്നും റിപ്പോര്‍ട്ട് ചെയ്തത്. സംഭവം ട്വിറ്ററിലെ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. സുരേഷ് ഗോപിയെ നടനായും രാഷ്ട്രീയ നേതാവായും ആദരിക്കുന്ന പലരും ഒരു നെടുവീര്‍പ്പോടെ ഈ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്യുകയും, പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പിന്നിലെ സത്യം തേടി പലരും എത്തി.