സ്വപ്‌നയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി 

Aug 19, 2022 - 06:11
0
സ്വപ്‌നയ്ക്ക് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി 

തിരുവനന്തപുരത്തും പാലക്കാട്ടും രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ.ടി. ജലീല്‍ നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. ജനപക്ഷം നേതാവ് പി.സി. ജോര്‍ജുമായി ചേര്‍ന്ന് സ്വപ്ന ഗൂഢാലോചന നടത്തിയെന്നും ജലീലിന്റെ പരാതിയില്‍ ആരോപിച്ചിരുന്നു. ഈ കേസുകള്‍ റദ്ദാക്കണമെന്നാണ് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടത്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User