മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ ഇനി എന്നും അകത്ത് കിടക്കും; കാപ്പ ചുമത്തി പൊലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫര്‍സീന്‍ മജീദിന് നേരെ കാപ്പ ചുമത്താന്‍ പൊലീസ്. നേരത്തെ കോടതിയില്‍ നിന്ന് ഇവര്‍ എളുപ്പത്തില്‍ ജാമ്യത്തിലറങ്ങിയിരുന്നു. ഇതിന് പിന്നാലെ എന്നന്നേയ്ക്കുമായി പൂട്ടാനുള്ള നീക്കമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഫര്‍സീന്‍ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ട് കമ്മീഷണര്‍, ഡി ഐ ജിക്ക് കൈമാറി. മട്ടന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫര്‍സീന്‍ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് പൊലീസ് ഒരു എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് കാപ്പ നീക്കം. ഫര്‍സീന് എതിരെ 19 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയില്‍ നിന്നും നാടുകടത്തണമെന്നുമാണ് ആവശ്യം.