ഷാരോണ്‍ കൊലക്കേസിലെ പൊലീസ് വീഴ്ചയിൽ നടപടി; പാറശാല സിഐയെ സ്ഥലംമാറ്റി

ഷാരോണ്‍ കൊലക്കേസിലെ പൊലീസ് വീഴ്ചയിൽ നടപടി; പാറശാല സിഐയെ സ്ഥലംമാറ്റി


പാറശാല ഷാരോണ്‍ രാജ് കൊലപാതക കേസിൽ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ നടപടി. പാറശാല സ്റ്റേഷനിലെ സിഐ ഹേമന്ത് കുമാറിനെ വിജിലന്‍സിലേക്ക് മാറ്റി. കേസന്വേഷണത്തിലെ വീഴ്ച സംബന്ധിച്ചു ആരോപണം നിലനിൽക്കെയാണ് സ്ഥലംമാറ്റം. കേസിൽ പാറശാല പൊലീസ് പ്രതികൾക്കൊപ്പം ഒത്തുകളിച്ചെന്നും നടപടി വേണമെന്നും ഷാരോൺ രാജിന്‍റെ കുടുബം ആവശ്യപ്പെട്ടിരുന്നു. പാറശാല പൊലീസിനു കേസ് അന്വേഷണത്തിന്‍റെ ഒരു ഘട്ടത്തിലും വീഴ്‌ച സംഭവിച്ചിട്ടില്ലെന്ന എഡിജിപി എം.ആർ.അജിത് കുമാര്‍ അവകാശപ്പെട്ടെങ്കിലും  അന്വേഷണം അട്ടിമറിക്കുന്നതിനു പാറശാല പൊലീസ് കൂട്ടുനിന്നുവെന്ന് ഷാരോണിന്‍റെ കുടുംബം  ആരോപിച്ചിരുന്നു.
അതേസമയം മ്യൂസിയം എസ് എച്ച് ഒ ധർമജിത്തിനെ അഞ്ചാംമൂട് സ്റ്റേഷനിലേക്കും മാറ്റി, സംസ്ഥാനത്തെ 52 എസ് എച്ച് ഒ മാരെ മാറ്റി ഡിജിപി പുറപ്പെടുവിച്ച ഉത്തരവിലാണ് ഇരുവരെയും സ്ഥലം മാറ്റിയത്