സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം

സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തകര്‍പ്പന്‍ ജയം

തെരഞ്ഞെടുപ്പ് നടന്ന രണ്ട് സര്‍വീസ് സഹകരണ ബാങ്കിലും ഭരണം തിരിച്ച് പിടിച്ച് യുഡിഎഫ്. തൊടുപുഴ ആലക്കോട് , എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്കുകളാണ് യുഡിഎഫ് ജയം കൊയ്തത്. ഇതില്‍ മാഞ്ഞാലിയില്‍ എല്‍ഡിഎഫ് ആയിരുന്നു ഭരണത്തില്‍. ആലക്കോട് സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തോമസ് കക്കൂഴി, മുഹമ്മദ് അന്‍ഷാദ്, ഹംസ കാളംത്തോട്ടത്തില്‍, ഗിരീഷ് കൃഷ്ണന്‍കുട്ടി, ഇസ്മായില്‍ കൊന്താലം, ബിനോയി വെള്ളിമൂഴയില്‍, സജീവ് ജോണ്‍ താന്നിക്കല്‍, ലിഗില്‍ജോ മുണ്ടത്താനം, റാണി ജോമോന്‍ ചൂരാക്കുഴിയില്‍, ജൂലി സണ്ണി വലിയപറമ്പില്‍, കാസിം മുഹമ്മദ് എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും മുസ്ലിം ലീഗ് രണ്ട് സീറ്റുകളിലും വിജയിച്ചു. കേരള കോണ്‍ഗ്രസ് മുന്നണിയില്‍ നിന്ന് വിട്ടുനിന്നു. എറണാകുളം ജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണ ബാങ്കില്‍ 13 ല്‍ 10 സീറ്റും നേടിയാണ് കോണ്‍ഗ്രസ് ബാങ്ക് ഭരണം തിരികെ പിടിച്ചിരിക്കുന്നത്. മൂന്ന് സീറ്റ് എല്‍ഡിഎഫും നേടി. 2017ല്‍ 11 സീറ്റ് നേടിയാണ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നത്. എം.എം. റഷീദായിരുന്നു പ്രസിഡന്റ്. തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങളില്‍ എല്‍.ഡി.എഫില്‍ നടന്ന അധികാര വടംവലിയും പുതിയ ജീവനക്കാരുടെ നിയമനവും ഏറെ വിവാദമുണ്ടാക്കിയിരുന്നു. മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവവും നടന്നിരുന്നു. കോണ്‍ഗ്രസിലെ എം.എം.അലി, ടി.എ.മുജീബ്, പി.എ.സക്കീര്‍, എ.എം.അബ്ദുള്‍ സലാം, കെ.എ.അബ്ദുള്‍ ഗഫൂര്‍, കെ.എച്ച്. നാസര്‍, സി.എച്ച്. സഗീര്‍, സാജിത നിസാര്‍, രമ സുകുമാരന്‍, ജിതേഷ് കണ്ണന്‍ എന്നിവര്‍ വിജയിച്ചു. സി.പി.എമ്മില്‍ നിന്നും മുന്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. സി.കെ. റഫീക്, ടി.കെ. അശോകന്‍, സബിതാ നാസര്‍ എന്നിവരും വിജയികളായി