ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി

പ്രതിപക്ഷം സഭ വിട്ടിറങ്ങി

ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി

  ഗവർണറുടെ അധികാരം വെട്ടികുറക്കുന്ന സർവകലാശാല നിയമഭേദഗതി ബിൽ നിയമസഭ പാസാക്കി. നിയമസഭ ബിൽ പാസാക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങി. പാവകളെ വൈസ് ചാൻസിലറാക്കാനാണ് സർക്കാർ നീക്കമെന്നും പ്രതിപക്ഷം ആരോപിച്ചു.വൈസ് ചാൻസലർമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി അം​ഗങ്ങളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചാക്കി ഉയർത്തുന്നതാണ് പ്രധാന നിയമഭേദഗതി. ഇതോടെ സെർച്ച് കമ്മിറ്റിയിൽ സർക്കാരിന് ഭൂരിപക്ഷമാകും. ​​​​ചാൻസലറായ ​ഗവർണറുടെ താത്പര്യം മറികടക്കാനാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നതെന്നാണ് ആരോപണം. വൈസ് ചാൻസലർമാരുടെ പ്രായപരിധി 60ൽ നിന്ന് 65 ആക്കാനും ബിൽ നിർദേശിക്കുന്നു.