ദിലീപിന്റെ സുഹൃത്ത് 'വിഐപി' അറസ്റ്റില്‍

ദിലീപിന്റെ സുഹൃത്ത് 'വിഐപി' അറസ്റ്റില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ 'വിഐപി' എന്ന് വിശേഷിക്കപ്പെട്ട ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. കേസിലെ നിര്‍ണായകമായ തെളിവുകള്‍ നശിപ്പിച്ചത് ശരത്താണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അറസ്റ്റ്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ച് നല്‍കിയത് ശരത് ആണെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ആലുവയിലെ വീട്ടിലെത്തിയാണ് ശരത്തിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംവിധായകന്‍ ബാലചന്ദ്രകുമാറാണ് കേസിലൊരു വിഐപി ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞത്. തുര്‍ന്ന് ക്രൈംബ്രാഞ്ചാണ് ശരത്താണ് കേസിലെ വിഐപി എന്ന് കണ്ടെത്തിയത്.