5 കിടിലൻ പരിഷ്‌ക്കാരങ്ങൾ; പണപ്പെട്ടി നിറച്ച് സതീശൻ

സംസ്ഥാന ഖജനാവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ അഞ്ച് സുപ്രധാന ഭരണപരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

5 കിടിലൻ പരിഷ്‌ക്കാരങ്ങൾ; പണപ്പെട്ടി നിറച്ച് സതീശൻ

ഖജനാവ് നിറക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ  അഞ്ച് പരിഷ്ക്കാരങ്ങൾ കൊണ്ട് വന്നിരിക്കുന്നു.അതായത്, പിണറായി വിജയൻ 10 വർഷക്കാലം ഭരിച്ച ഒരു സംസ്ഥാനത്തു ഖജനാവ് കൊള്ളയടിക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. എല്ലാം കയ്യിട്ടു വാരി, ധൂർത്തടിച്ചു ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾ എത്തിക്കുന്ന സപ്ലൈക്കോയിൽ പോലും ആയിരക്കണക്കിന് കോടി രൂപയുടെ കടം ബാക്കി വെച്ച്‌ പിണറായി  ഇറങ്ങി പോയപ്പോൾ ഇതിനെ രക്ഷിക്കാൻ പുതിയ സർക്കാർ കഷ്ടപ്പെടുന്നത് കാണുമ്പോൾ യഥാർത്ഥത്തിൽ വിഷമം തോന്നുകയാണ്. 1957 ൽ അധികാരത്തിൽ വന്ന ഇ എം എസ് നമ്പൂതിരിപ്പാട് മുതൽ 2016 ൽ പടിയിറങ്ങിപ്പോയ ഉമ്മൻചാണ്ടി സർക്കാർ വരെ ഭരിച്ച സമയത്, അതായത്  60 വർഷം നമ്മുടെ സംസ്ഥാനത്തിന്റെ കടം 3,15000 കോടിരൂപയാണെങ്കിൽ  പിണറായി വിജയൻ ഭരിച്ച വെറും 10 വർഷക്കാലം കൊണ്ട് ആ കടം 6 ലക്ഷം കോടി രൂപയ്ക്കു അടുത്ത് എത്തി നിൽക്കുകയാണ്.. വെറും  10 വർഷം കൊണ്ട് മാത്രം രണ്ടര ലക്ഷം കോടി രൂപ പൊതു കടം കൂടുതൽ  വരുത്തണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്ന് ചോദിച്ചാൽ ഒന്നും കാണുന്നുമില്ല. കെ റെയിൽ എന്ന് പറഞ്ഞ് 10 വർഷം നടന്നതല്ലാതെ അതിന്റെ മഞ്ഞ കുറ്റിപ്പോലും ഇപ്പോൾ കാണാനില്ല. അപ്പോൾ ഈ പണം എന്ത് ചെയ്തു എന്ന് ചോദിച്ചാൽ അപഹരിക്കപ്പെട്ടു, അല്ലങ്കിൽ ധൂർത്തടിച്ചു എന്നാണർത്ഥം. അതിന്റെ അന്വേഷണങ്ങൾ ഓരോന്നായി വന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് മറ്റൊരു സത്യം. പക്ഷെ അടിയന്തിരമായി നമുക്ക് സംസ്ഥാനത്തെ തിരിച്ചുകൊണ്ടുവരാംണമെങ്കിൽ പതിയ പരിഷ്‌ക്കാരങ്ങൾ വേണ്ടി വരും, അതിനാണ് മുഖ്യമന്ത്രി സതീശൻ ആദ്യമായി ഊന്നൽ നൽകിയത്. അതുപ്രകാരം പ്രധാനപ്പെട്ട 5 പരിഷ്‌ക്കാരങ്ങൾ ആണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതികളുടെ കാലതാമസം ഒഴിവാക്കാനും ഖജനാവിലെ നഷ്ടം നികത്താനും ആണ് പൊതുഭരണ വകുപ്പിന് കീഴിൽ അഞ്ച് സുപ്രധാന പരിഷ്കാരങ്ങളു സർക്കാർ കൊണ്ടുവരുന്നത്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്,അസറ്റ് മാനേജ്മെന്റ് ഡിജിറ്റൽ പ്ലാറ്റ്ഫോം.

അതുപോലെ പ്ലാൻ സ്പേസ് 2.0 ആണ്.സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി സ്പെഷ്യൽ അസറ്റ് മാനേജ്‌മെന്റ് പോര്‍ട്ടല്‍ രൂപീകരിക്കും. പ്ലാന്‍ സ്‌പെയ്‌സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റര്‍ രൂപീകരിക്കും. വകുപ്പുകൾ അനുമതി നല്‍കുന്ന എല്ലാ മൂലധനപദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്ഠിത പ്രോജക്ട് റജിസ്റ്റര്‍ ഉണ്ടാകും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തും.

അതുപോലെ സർക്കാർ സ്ഥാപനങ്ങളുടെ അസറ്റ് രജിസ്റ്റർ, അതായത്,  591 ഭരണനിർവഹണ  സ്ഥാപനങ്ങളിൽ സമഗ്ര പരിശോധന, ഒരേസ്വഭാവമുള്ള ഭരണഘടനാ സ്ഥാപനങ്ങള ഏകീകരിക്കൽ, കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസമുണ്ടാകുന്നുണ്ട്. ഇതൊഴിവാക്കാനുള്ള സമഗ്രമായ പരിപാടിയാണിത്.

അതുപോലെ മികച്ച ജീവിതസൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും. ബിസിനസ് നടത്താന്‍ കേരള സര്‍ക്കാരുമായി നടത്തുന്ന ഇടപെടലുകള്‍ ലളിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കും. വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കുകയാണ് അവസാനത്തേത്. അങ്ങനെ പിണറായി വിജയൻറെ ധൂർത്ത് ഭരണത്തിനിടയിൽ ഓട്ട വീണിരിക്കുന്ന ഖജനാവിന്റെ ഓട്ടയടച്ച് ഒരു പുതിയ സ്വയം പര്യാപത സംസ്ഥാനമാക്കി മാറ്റുന്നതിന് സതീശൻ സർക്കാർ നടത്തുന്ന പുത്തൻ കുതിപ്പാണ് ഈ 5 പരിഷ്‌ക്കാരങ്ങൾ എന്നുള്ളത്.അത്  വിവരമുള്ള എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും . ഇനി അതെന്തിരെയും സമരം പ്രതീക്ഷിക്കാം.