മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ ഞെട്ടിക്കുന്നത്; പണമില്ലെന്ന് പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറരുതെന്ന് ഹൈക്കോടതി

സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ മനുഷ്യാവകാശ ലംഘനമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി, അടിയന്തര പരിഷ്കാര നടപടികൾക്ക് സർക്കാരിനോട് നിർദേശം നൽകി.

Jul 30, 2026 - 11:09
0
മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ദുരവസ്ഥ ഞെട്ടിക്കുന്നത്; പണമില്ലെന്ന് പറഞ്ഞ് സർക്കാർ ഒഴിഞ്ഞുമാറരുതെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മാനസിക ആരോഗ്യ കേന്ദ്രങ്ങളുടെ ശോചനീറ്റാ അവസ്ഥയെ രൂക്ഷമായി വിമർശിച്ച് കേരളം ഹൈക്കോടതി. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും രോഗികൾ നേരിടുന്ന ദുരിതവും ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം അടിയന്തരമായി മെച്ചപ്പെടുത്താൻ സർക്കാർ ഇടപെടണമെന്ന് നിർദേശിച്ചു. "മൃഗങ്ങൾക്കുപോലും താമസിക്കാൻ കഴിയാത്ത സാഹചര്യമാണ് അവിടെയുള്ളത്" എന്ന് കോടതി കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ഈ അവസ്ഥ വളരെ ഞെട്ടിക്കുന്നതും ആധുനികത അവിടേക്ക് എത്തിനോക്കിയിട്ടില്ലെന്നും ഹൈക്കോടതി. മൃഗങ്ങൾക്കുപോലും താമസിക്കാൻകഴിയുന്ന അവസ്ഥയല്ല അവിടെ വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും, സാമ്പത്തിക പരിമിതികൾ ചൂണ്ടിക്കാട്ടി സർക്കാർ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ പാടില്ലെന്നും ഹൈക്കോടതി കർശനമായി നിർദേശിച്ചു. 

ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രൂക്ഷമായ വിമർശനം ഉന്നയിച്ചത്. തിരുവനന്തപുരം, തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രങ്ങൾ നേരിട്ടു സന്ദർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി വിഷയം പരിഗണിച്ചത്. ഇനി കോഴിക്കോട് മാനസികാരോഗ്യകേന്ദ്രവും സന്ദർശിക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അറിയിച്ചു. മാനസികാരോഗ്യ കേന്ദ്രങ്ങളിലെ സാഹചര്യം ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ അവസ്ഥ പൈശാചികമാണെന്നും രോഗികളെ പാർപ്പിച്ചിരിക്കുന്ന മുറികൾക്ക് സെൽ എന്നു പോലും വിളിക്കാനാകില്ലെന്നും കോടതി വിമർശിച്ചു. മുറികൾക്കുള്ളിൽ മറയില്ലാതെ ശൗചാലയങ്ങൾ പ്രവർത്തിക്കുന്നതടക്കമുള്ള സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയ കോടതി, കൊളോണിയൽ കാലഘട്ടത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും തുടരുകയാണെന്ന് വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് ഓൺലൈനായി ഹാജരായപ്പോൾ, ഡോക്ടർമാരുടെയും ജീവനക്കാരുടെയും ആത്മാർഥ പ്രവർത്തനമാണ് നിലവിലെ സ്ഥിതി നിലനിർത്തുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User