വസ്ത്രവും ചരിത്രവും നശിപ്പിച്ചു ; പ്രിയങ്കയുടെ വാക്കിൽ ബോധം പോയി മോദി

പ്രിയങ്ക ഗാന്ധിയുടെ വിമർശനവും ഇന്ത്യ മുന്നണിയുടെ രാഷ്ട്രീയ നീക്കങ്ങളും വിശകലനം ചെയ്യുന്ന കുറിപ്പ്.

Jul 31, 2026 - 14:39
Updated: 1 month ago
0
വസ്ത്രവും ചരിത്രവും നശിപ്പിച്ചു ; പ്രിയങ്കയുടെ വാക്കിൽ ബോധം പോയി മോദി

ലോക്സഭ തെരഞ്ഞെടുപ്പിന് ഇനി ഒരുപാട് സമയം ഉണ്ടങ്കിലും ഈ സമയം തൊട്ടു  തന്നെ അതിന്റെ പ്രവർത്തികൾ ആരംഭിച്ചതുപോലെയാണ് ഇന്ത്യ മുന്നണി, പ്രത്യേകിച്ച് കോൺഗ്രസ്സ് നേതാക്കൾ.  അതിശക്തമായ പോരാട്ടമാണ് നേതൃത്വം കാണിക്കുന്നത്. രാഹുൽ ഗാന്ധിയെ പരിഹസിച്ചു കൊണ്ടിരിക്കുന്ന സമയത്തൊക്കെയും അതിശക്തമായ തിരിച്ചു വരവ് അദ്ദേഹം നടത്തുക പതിവാണ്. പാർലമെന്റിനകത്തും പുറത്തും അത് കണ്ടു. അമിത്ഷായും മോദിയും പാർലമെന്റിൽ പോലും വരാത്ത രീതിയിൽ അവർ ഭയന്നിരുന്നു. അതിനിടയിലാണ് ഇപ്പോൾ പ്രിയങ്കയും തകർത്താടുന്നത് ..ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ അതിശക്തമായ ഭാഷയിൽ തുറന്നടിച്ചു കൊണ്ടാണ് പ്രിയങ്ക ഗാന്ധി എം.പി പോരാട്ടത്തിന് ശക്തി കൂട്ടിയിരിക്കുന്നത്. ബി.ജെ.പി-ആർ.എസ്.എസ് സഖ്യം രാജ്യത്ത് എത്രത്തോളം വെറുപ്പും വിദ്വേഷവും അക്രമവും പ്രചരിപ്പിച്ചാലും സാഹോദര്യത്തിലും ഒരുമയിലും അധിഷ്ഠിതമായ ഇന്ത്യയുടെ ആത്മാവിനെ മാറ്റാൻ കഴിയില്ലെന്ന് പ്രിയങ്ക പറയുകയാണ്.. പ്രിയങ്കയുടെ വാക്കുകൾ അമിത്ഷായും മോദിയും പറയുന്നതു പോലെയല്ല.  ഗുജറാത്തിലെ വംശഹത്യയിൽ പേര് കേട്ട ആളുകൾ രാജ്യത്തിന്റെ ഭരണം കയ്യാളുന്നു  എന്ന യാഥാർഥ്യം പലരും വിളിച്ചു പറയുമ്പോൾ എല്ലാവരും മോദിയെയും അമിത്ഷായെയും അംഗീകരിക്കണമെന്നില്ല. എന്നാൽ ഈ രാജ്യത്തിനു വേണ്ടി രക്തം ചീന്തിയ ഇന്ദിരയുടെ കൊച്ചുമകൾ അല്ലങ്കിൽ രാജീവിന്റെ മകൾ ഇത് പറയുമ്പോൾ ആളുകൾ കേട്ട് നിൽക്കുന്നത് സ്വാഭാവികം. 

പ്രിയങ്ക പറഞ്ഞ വാക്കുകൾ തീ തുപ്പുന്നതായിരുന്നു. അവർ പറഞ്ഞതിങ്ങനെയാണ് വസ്ത്രവും ചരിത്രവും ബി.ജെ.പിക്ക് മാറ്റാൻ സാധിച്ചേക്കും. എന്നാൽ രാജ്യത്തിന്റെ ആത്മാവിനെ ഒരിക്കലും മാറ്റാൻ സാധിക്കില്ല.. ഇന്ത്യൻ ഹോക്കി ടീമിന്റെ പരമ്പരാഗത നീല ജഴ്സി മാറ്റി കാവി നിറത്തിലുള്ള പുതിയ കിറ്റ് അവതരിപ്പിച്ച നടപടി അപലപനീയമാണെന്ന്  പ്രിയങ്ക ഗാന്ധി ഉറപ്പിച്ചു പറഞ്ഞു.അങ്ങനെ അവർക്ക് യൂണിഫോം മാറ്റാം, പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ചരിത്രം തിരുത്തിയെഴുതാൻ ശ്രമിക്കാം, അവർക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്യാം. എന്നാൽ ഇതേക്കുറിച്ച് രാജ്യത്തെ യുവാക്കൾ എന്താണ് ചിന്തിക്കുന്നതെന്ന് ജന്തർ മന്തറിൽ ഉയർന്ന പ്രതിഷേധ ശബ്ദങ്ങളിൽനിന്ന് വ്യക്തമാണ്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നയിച്ച രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ ആർ.എസ്.എസ് ഒരിടത്തും ഉണ്ടായിരുന്നില്ലെന്ന് പ്രിയങ്ക ഓർമിപ്പിച്ചു. സംസ്ക്കാരം സമ്മതിക്കാത്തത് കൊണ്ട് ഷൂ നക്കിയ കഥയൊന്നും പ്രിയങ്ക പറഞ്ഞില്ല. ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും യഥാർത്ഥ ലക്ഷ്യങ്ങൾ എന്താണെന്ന് അറിയാത്തവർ പോലും ഇപ്പോൾ അത് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക വ്യക്തമാക്കി.  അടുത്ത മാസം ഹോളണ്ടിലും ബെൽജിയത്തിലുമായി നടക്കുന്ന എഫ്.ഐ.എച്ച് ലോകകപ്പിൽ കളിക്കുന്ന ഇന്ത്യൻ പുരുഷ-വനിത ഹോക്കി ടീമുകളുടെ നീല ജഴ്സിക്ക് പകരം കാവി ജഴ്സി അവതരിപ്പിച്ചതാണ് പ്രിയങ്ക വിവാദമാക്കിയത്.  അങ്ങനെ ഇന്ത്യ എന്ന രാജ്യത്തിന്റെ മഹത്തായ സംസ്ക്കാരത്തെ മുഴുവൻ നശിപ്പിക്കുന്ന നരേന്ദ്രമോദിയുടെ ഭരണം അവസാനിക്കുന്നതിന് എല്ലാ സൂചനയും ലഭിക്കുകയാണ്.ബിജെപി നേതാക്കൾ തളരുമ്പോൾ ആഞ്ഞടിക്കുന്ന കോൺഗ്രസ്സ് - ഇന്ത്യ മുന്നണിനേതാകകളെയാണ് കാണുന്നത്. അവർക്കു പുറമെ വിദ്യാർത്ഥി യുവജന നേതാക്കളും ഒപ്പം കർഷക നേതാകകളും അണിചേരുകയാണ്. ആ ഭയം വന്നതോടെയാണ് പാർലമെന്റിൽ പോലും വരാതെ മോദിയും അമിത്  ഷായും  മാറി നിൽക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User