പബ്ബില്‍ റെയ്ഡ്; പ്രമുഖ സിനിമാതാരം ഉള്‍പ്പെടെ പിടിയില്‍
ഹൈദരാബാദിലെ പ്രമുഖ പബ്ബില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ പിടിയിലായത് തെലുങ്ക് ലോകത്തെ പ്രമുഖര്‍. ഇന്നലെ അര്‍ധരാത്രിയാണ് ഹൈദരാബാദ് ബഞ്ജാര ഹില്‍സിലുള്ള പബ്ബില്‍ പൊലീസ് പരിശോധന നടത്തിയത്. ഹൈദരാബാദ് പോലീസ് ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് റാഡിസണ്‍ ബ്ലൂ ഹോട്ടലിനുള്ളിലെ പുഡ്ഡിംഗ് ആന്‍ഡ് മിങ്ക് പബ്ബില്‍ പരിശോധന നടത്തിയത്.
അനുവദിച്ചതിലും കൂടുതല്‍ സമയം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. തുടര്‍ന്ന് 150 ഓളം പേരെ കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തെലുങ്കു സിനിമയിലെ പ്രമുഖ നടനും നിര്‍മാതാവുമായ നാഗബാബുവിന്റെ മകള്‍ നിഹാരിക കോനിഡേല, ബിഗ്‌ബോസ് തെലുങ്ക് സീസണ്‍ 3 വിജയി, ഗായകന്‍ രാഹുല്‍ സിപ്ലിഗഞ്ച് തുടങ്ങിയവരും ഉള്‍പ്പെടുന്നു.
ബ്ബിന്റെ മൂന്ന് ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അഭിഷേക് വുപ്പല, അര്‍ജുന്‍ വീരമാകിനേനി, അനില്‍കുമാര്‍ എന്നിവരാണ് അറസ്റ്റിലായ പബ് ഉടമകള്‍. റെയ്ഡില്‍ അഞ്ച് പാക്കറ്റ് കൊക്കെയ്ന്‍ കണ്ടെത്തിയതായാണ് പൊലീസ് പറയുന്നത്. തെലുങ്ക് സിനിമയിലെ താരങ്ങളും വിഐപികളുടെ മക്കളുമടക്കം 114 പ്രത്യേക ക്ഷണിതാക്കളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.