തന്റെടമുണ്ടെങ്കിൽ ഒറ്റയ്ക്ക് വാ | യോഗിയുടെ രഹസ്യ അറ പൊളിച്ച് ചീഫ് ജസ്റ്റിസ്

രാമക്ഷേത്ര സംഭാവനകളുമായി ബന്ധപ്പെട്ട കേസിൽ തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാനും അന്വേഷണത്തിൽ ഫോറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്താനും സുപ്രീം കോടതി നിർദേശിച്ചു.

Jul 28, 2026 - 14:54
Updated: 1 month ago
0
തന്റെടമുണ്ടെങ്കിൽ ഒറ്റയ്ക്ക് വാ | യോഗിയുടെ രഹസ്യ അറ പൊളിച്ച് ചീഫ് ജസ്റ്റിസ്

ഭക്തി വിറ്റ് ജീവിക്കുന്ന നമ്മുടെ ബിജെപിക്കാർക്കും, നാട്ടിൽ വലിയ 'സിങ്കം' കളിച്ചു നടക്കുന്ന ഉത്തര് പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സുപ്രീം കോടതി വച്ച പണി നിങ്ങൾ കണ്ടോ? "ദാ പിടിച്ചോ" എന്ന് പറഞ്ഞ് സുപ്രീം കോടതി കൊടുത്തിരിക്കുന്നത് ഒന്നാന്തരം പൂട്ട് തന്നെയാണ്!ശ്രീരാമൻ്റെ പേര് പറഞ്ഞു മനുഷ്യരുടെ കയ്യിൽ നിന്ന് ലക്ഷങ്ങളും കോടികളും സംഭാവനയായി വാങ്ങിയിട്ട്, ആ പണം എങ്ങോട്ട് പോയി എന്ന് ചോദിച്ചാൽ യോഗിക്കും കൂട്ടർക്കും മിണ്ടാട്ടമില്ല . ഭക്തിയും പറഞ്ഞു നടന്നു ഒടുവിൽ ഭക്തന്മാരുടെ കീശയിൽ തന്നെ കയ്യിട്ടു തപ്പിയ ബിജെപിയുടെ ആ അഴിമതിരഹിത ഭരണമൊക്കെ ഇപ്പോൾ എവിടെ പോയോ എന്തോ!സംഗതി കളി കൈവിട്ടു പോയി എന്ന് മനസ്സിലായപ്പോൾ യോഗിയും സംഘവും കേസ് ഒതുക്കാൻ കുറച്ച് കളി കളിച്ചു  നോക്കി. പക്ഷെ, പരമോന്നത നീതിപീഠം വെറുതെ ഇരിക്കുമോ? കേസിൻ്റെ തൽസ്ഥിതി റിപ്പോർട്ട് വെറും രണ്ട് ആഴ്ചയ്ക്കകം മേശപ്പുറത്ത് വയ്ക്കണമെന്ന് പറഞ്ഞ് എസ്ഐടിയുടെ മൂക്കിന് പണി കൊടുത്തിരിക്കുകയാണ് കോടതി. ബിജെപിയുടെ നാടകമൊന്നും അവിടെ നടപ്പില്ലെന്ന് ചുരുക്കം.അത്രയും പോരാഞ്ഞ്, ഈ അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഒഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ യോഗി സർക്കാരിനോട് കോടതി കണ്ടിട്ടുണ്ട്. ഇതിൻ്റെ അർത്ഥം എന്താണെന്ന് മനസ്സിലായോ? "നിങ്ങളുടെ പോലീസിനെ ഞങ്ങൾക്ക് പൈസയുടെ കാര്യത്തിൽ നയാപൈസയ്ക്ക് വിശ്വാസമില്ല, ഒപ്പിച്ചുവെച്ച കള്ളക്കണക്കൊക്കെ പൊക്കാൻ വേറെ ആൾ തന്നെ വേണം". സുപ്രീം കോടതി യോഗിയുടെ മുഖത്തുനോക്കി പറഞ്ഞ കാര്യം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ലുങ്കിയുടുത്ത് ബുൾഡോസറും കൊണ്ട് മാസ്സ് കാണിക്കാൻ നടക്കുന്ന യോഗിക്ക് സ്വന്തം മൂക്കിന് തുമ്പിലെ കള്ളന്മാരെ പിടിക്കാൻ പറ്റിയില്ല എന്ന് പറയുന്നത് എന്ത് നാണക്കേടാണ്.ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങുന്ന ബെഞ്ചാണ് ഈ കനത്ത അടി ബിജെപിക്ക് കൊടുത്തത്. സംഭാവന തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പറഞ്ഞ് ഹർജി വന്നപ്പോഴാണ് കോടതിക്ക് കാര്യം മനസ്സിലായത്. "കേസ് ഞങ്ങൾ കണ്ടുകൊണ്ടു നിൽക്കുവാ കേട്ടോ, ഒളിച്ചുകളി വേണ്ട" എന്ന് കോടതി ഉറപ്പിച്ചു പറഞ്ഞതോടെ യോഗിയുടെ സകല പ്ലാനും വെള്ളത്തിലായി.അതിനിടെ, ഉത്തർ  പ്രദേശ് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വന്ന് "ഞങ്ങൾ പുതിയ വൻ ഉദ്യോഗസ്ഥരെ വെച്ച് ടീം ഉണ്ടാക്കിയിട്ടുണ്ട് കേട്ടോ" എന്നൊക്കെ പറഞ്ഞ് തടിയൂരാൻ നോക്കി. 

പക്ഷെ, കോടതി അതും അങ് പൂട്ടികെട്ടി. അന്വേഷണം നിഷ്പക്ഷവും സമയബന്ധിതവും ആയിരിക്കണമെന്ന് പറഞ്ഞ് ആ ന്യായീകരണത്തെയും തള്ളിക്കളഞ്ഞു.കേസിൽ അന്വേഷണം തുടർന്നും നിരീക്ഷിക്കുമെന്ന് കോടതി വ്യക്തമാക്കി. ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്, അയോധ്യ ഡിഐജി സോമൻ വർമ, അയോധ്യ എസ്എസ്പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരടങ്ങിയ സംഘത്തെ വെച്ച് എസ്ഐടി പുനഃസംഘടിപ്പിച്ചതായി സംസ്ഥാനത്തിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. കേസിലെ തൽസ്ഥിതി റിപ്പോർട്ട് ഉടന്‍ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ട കോടതി അന്വേഷണം നിഷ്പക്ഷവും സമയബന്ധിതവും ആയിരിക്കണം എന്നും വ്യക്തമാക്കി., രാമൻ്റെ പേരിൽ വോട്ട് ചോദിച്ചു ഭരണത്തിൽ കയറിയ ബിജെപിയുടെയും യോഗിയുടെയും യഥാർത്ഥ മുഖമാണ് ഇപ്പോൾ അഴിഞ്ഞു വീണിരിക്കുന്നത്. ധർമ്മം സംരക്ഷിക്കാൻ വന്നവരാണത്രേ! ഒടുവിൽ സ്വന്തം ഭക്തർ കൊടുത്ത കാശ് വരെ അടിച്ചുമാറ്റുന്ന ലെവലിലേക്ക് കാര്യങ്ങൾ എത്തിനിൽക്കുന്നു.ഇനി എന്തായാലും യോഗിക്കും ബിജെപിക്കും രക്ഷയില്ല. രണ്ടാഴ്ച കഴിഞ്ഞ് ആ റിപ്പോർട്ട് വരുമ്പോൾ സകല കൊള്ളയും വെളിച്ചത്തു വരും. ഭക്തിയും പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ നടന്നവർക്ക് സുപ്രീം കോടതി കൃത്യമായ പൂട്ടിട്ടു കഴിഞ്ഞു.പണം നിറച്ച ആ രഹസ്യ അറ സുപ്രീംകോടതി ചവിട്ടി  തുറക്കുന്നതോടെ  കള്ളന്മാരെ കയ്യോടെ പൊക്കം ,യോഗയോട് ഈ അവസരത്തിൽ ഒന്നേ പറയാനൊള്ളൂ  ഇനി കളി നിങ്ങൾ  കാണാൻ ഇരിക്കുന്നതേയുള്ളൂ!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User