ഹൈക്കോടതിക്കെതിരെ ജയരാജന്‍
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കരുതെന്ന കേരളാ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. പണിമുടക്കുന്നത് കോടതി വിലക്കിയത് ദൗര്‍ഭാഗ്യകരമാണെന്നും കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജിന്റെ ശബ്ദമെന്നാണെന്നും എം വി ജയരാജന്‍ വിമര്‍ശിച്ചു. തൊഴിലാളികള്‍ക്ക് പണിയെടുക്കാനും പണി മുടക്കാനുമുള്ള അവകാശമുണ്ട്. സമരം തൊഴിലാളിയുടെ അവകാശമാണ്. കോടതിയുടെ ഔദാര്യമല്ല. ജനങ്ങളുടെ ജീവിത പ്രശ്‌നങ്ങളിലാണ് കോടതി ഇടപെടല്‍ വേണ്ടത്. പെട്രോള്‍ വില കുറയ്ക്കണമെന്നോ പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലക്കരുതെന്നോ കോടതി പറയാത്തത് എന്താണെന്ന് ചോദിച്ച ജയരാജന്‍, സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ വെള്ളരിക്കാപട്ടണമല്ലെന്നും കോടതിക്ക് ബ്രിട്ടീഷ് പ്രേതം കൂടിയെന്ന് പറയേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജയരാജന്‍ വിമര്‍ശിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇന്നലെ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും നാളെ ജോലിക്ക് എത്തണം. അവശ്യസാഹചര്യത്തില്‍ അല്ലാതെ ആര്‍ക്കും അവധി അനുവദിക്കില്ല. ഹൈക്കോടതി വിധി പകര്‍പ്പ് പരിശോധിച്ച അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അവശ്യ സര്‍വ്വീസ് നിയമമായ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.