അകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം; കോർപ്പറേഷൻ പ്രവർത്തനം അഞ്ചാം ദിവസവും സ്തംഭിച്ചു
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപറേഷനിൽ അഞ്ചാം ദിവസവും പ്രതിപക്ഷ പ്രതിഷേധം. കോർപറേഷന് പുറത്ത് യുഡിഎഫ് പ്രവർത്തകരും അകത്ത് യുഡിഎഫ് കൗൺസിലർമാരും ധർണ നടത്തുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ട് യുത്ത് കോൺഗ്രസ്,
മഹിള കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധങ്ങൾ ഇന്നലെ സംഘർഷത്തിലും കണ്ണീർവാതക പ്രയോഗത്തിലുമാണ് അവസാനിച്ചത്. ജെബി മേത്തർ എംപി അടക്കം പലർക്കും പരുക്കേറ്റു.
അതേ സമയം, കരാർ നിയമന വിവാദ കത്തിന്മേൽ രാജിയില്ലെന്ന് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ. കൗൺസിലർമാരുടെ പിന്തുണ തനിക്കുണ്ടെന്നും അന്വേഷണത്തോട് പൂർണമായും സഹകരിച്ച് മുന്നോട്ട് പോകുമെന്നും ആര്യാ രാജേന്ദ്രൻ വിശദീകരിച്ചു. ക്രൈംബ്രാഞ്ച് തന്റെ മൊഴിയെടുത്തിട്ടുണ്ട്. അന്വേഷണം ആ രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നാണ് കരുതുന്നത്. ഹൈക്കോടതിയിൽ നിന്നും നോട്ടീസ് ലഭിച്ചിട്ടില്ല. എഫ്ഐആർ ഇടുന്നതടക്കമുള്ള നടപടികൾ പൊലീസ് തീരുമാനിക്കേണ്ട വിഷയമാണ്. കത്ത് വിവാദത്തിലെ അന്വേഷണത്തോട് പൂർണമായും സഹകരിക്കും. മൊബൈൽ പരിശോധനയോട് അടക്കം സഹകരിക്കുമെന്നും മേയർ