തൃക്കാക്കരയിലേയ്ക്ക് തോമസിനെ സ്വാഗതം ചെയ്ത് മന്ത്രി രാജീവ് 

തൃക്കാക്കരയിലേയ്ക്ക് തോമസിനെ സ്വാഗതം ചെയ്ത് മന്ത്രി രാജീവ് 

കെ.വി തോമസ് ഉള്‍പ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവ്. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും രാജീവ് പറഞ്ഞു. വികസനം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ നാല് വര്‍ഷം തൃക്കാക്കരയ്ക്ക് പാഴായി പോകരുതെന്ന് ആത്മാര്‍ത്ഥമായി കരുതുന്ന ആളുകളാണ്. അവരുടെ മുന്നില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയല്ലാതെ മറ്റൊരാള്‍ ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.  തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തോടൊപ്പം, സിപിഐഎമ്മിനൊട് സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി രാജീവ്. വികസന രാഷ്ട്രീയത്തിന് വേണ്ടി സിപിഐഎമ്മിനോട് സഹകരിക്കാമെന്ന് കെ.വി തോമസ് വ്യക്തമാക്കിയിരുന്നു.