തൃക്കാക്കരയില്‍ ആം ആദ്മി തമ്മിലടി;
കൊച്ചി: ആം ആദ്മി പാര്‍ട്ടിയില്‍ തമ്മിലടി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിറുത്താന്‍ വിമത വിഭാഗം നീക്കം തുടങ്ങി.നേരത്തെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് ദേശീയ നേതൃത്വം തീരുമാനമെടുത്തിരുന്നു. എന്നാല്‍ തീരുമാനത്തോട് യോജിക്കാനാകില്ലെന്നാണ് ഒരു വിഭാഗം എടുത്ത നിലപാട് . മത്സരിക്കണമെന്നും ജനങ്ങളുടെ സമീപനം മനസിലാക്കുവാനുള്ള അവസരമാണ് ഉപതെരഞ്ഞെടുപ്പെന്നുമായിരുന്നു പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ നേതൃത്വം തയാറായില്ല. ഈ സാഹചര്യത്തിലാണ് വിമതപക്ഷം സ്വന്തമായി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കുവാന്‍ തീരുമാനിച്ചത്.