മക്കളെ കൊന്നു; അമ്മ തൂങ്ങി മരിച്ചു
ആലപ്പുഴ: പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയതിന് ശേഷം അമ്മ തൂങ്ങി മരിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ റെനീസിന്റെ ഭാര്യയാണ് മക്കളെ കൊലപ്പെടുത്തി തൂങ്ങി മരിച്ചത്. ഒന്നര വയസുള്ള മലാലയെന്ന പെണ്‍കുട്ടിയും അഞ്ച് വയസുള്ള ടിപ്പുസുല്‍ത്താനെന്ന ആണ്‍കുട്ടിയെയുമാണ് കൊലപ്പെടുത്തയത്. ഒന്നര വയസുള്ള കുഞ്ഞിനെ വെള്ളത്തില്‍ മുക്കിയും അഞ്ചുവയസുകാരനെ തലയിണകൊണ്ട് ശ്വാസം മുട്ടിച്ചുമാണ് കൊന്നത്. റെനീസിന് വണ്ടാനം മെഡിക്കല്‍ കോളജിലെ സുരക്ഷാ വിഭാഗത്തിലാണ് ചുമതല. ഇന്നലെ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് രാവിലെ മടങ്ങിയെത്തിയപ്പോഴാണ് കാഴ്ച്ച കണ്ടത്. തുടര്‍ന്ന് ഇയാള്‍ പൊലീസില്‍ വിവരമറിയിച്ചു. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം.