ആംആദ്മിയുടെ പിന്മാറ്റം; ഹൃദയം തകര്‍ന്ന് ഡോക്ടറും സംഘവും

ആംആദ്മിയുടെ പിന്മാറ്റം; ഹൃദയം തകര്‍ന്ന് ഡോക്ടറും സംഘവും

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിന്ന് എഎപി, ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍ പിന്മാറിയതിന്റെ ഷോക്കിലാണ് എല്‍ഡിഎഫ് ക്യാംപ്. കോണ്‍ഗ്രസ് വോട്ടുകള്‍ വ്യാപകമായി എഎപി, ട്വന്റി20 അക്കൗണ്ടിലേയ്ക്ക് പോകുമെന്നും ഇതുവഴി വിജയിക്കാനാകുമെന്ന കണക്ക്കൂട്ടലിലുമായിരുന്നു എല്‍ഡിഎഫ്. എഎപിയും ട്വന്റി20യും ഒന്നിച്ച് മത്സരിക്കുമെന്ന് ആദ്യം പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫ് ആവേശം ഇരട്ടിയായി. കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ടുകള്‍ വ്യപകമായി കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളില്‍ എഎപി , ട്വന്റി20 അക്കൗണ്ടുകളിലേയ്ക്കാണ് വഴിമാറിയത്. കുന്നത്തുനാട് ഉപതെരഞ്ഞെടുപ്പില്‍ അവിടെ സിപിഎം വിജയിച്ചതിനും മറ്റ് കാരണങ്ങളില്ല. അതുകൊണ്ട് തന്നെ എഎപി സഹായത്തോടെ തൃക്കാക്കരയില്‍ വെന്നിക്കൊടി നാട്ടാനാകുമെന്ന എല്‍ഡിഎഫിന്റെയും ഡോ. ജോ ജേക്കബിന്റെയും പ്രതീക്ഷകളാണ് തകിടം മറഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്വന്റി20 സ്ഥാനാര്‍ത്ഥി 12,000ത്തിലേറെ വോട്ടുകള്‍ മണ്ഡലത്തില്‍ നിന്ന് പിടിച്ചിരുന്നു. ഈ വോട്ടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണിയിലേയ്ക്ക് പോകുമെന്നതിനെ ആശ്രയിച്ചായിരിക്കും തൃക്കാക്കരയിലെ ജയവും പരാജയവും.