ടോയ്ലറ്റ് ക്ലീനറുടെ ഒഴിവില്‍ ജോലിക്ക് അപേക്ഷിച്ച് നടന്; നിയമനം നല്കി
കണ്ണൂര്‍: കാസര്‍ഗോഡ് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്ലെറ്റ് ക്ലീനറുടെ അപേക്ഷയില്‍ കഴിഞ്ഞ ദിവസം നടന്ന അഭിമുഖത്തിന് എത്തിയത് പതിനൊന്ന് പേര്. അതില്‍ ഒരാളെ കണ്ട ഇന്റര്‍വ്യൂ ബോര്‍ഡംഗങ്ങള്‍ ഞെട്ടി. 'മറിമായം' എന്ന ടിവി പരിപാടിയുടെയും 'തൊണ്ടിമുതലും ദൃക്സാക്ഷിയും', 'ഓപ്പറേഷന് ജാവ' തുടങ്ങിയ സിനിമകളിലൂടെയും ശ്രദ്ധേയനായ നടന് ഉണ്ണിരാജനായിരുന്നു ആ ഉദ്യോഗാര്‍ത്തി.ഈ ജോലിയെക്കുറിച്ച് അറിവോടെയാണോ അപേക്ഷിച്ചിരിക്കുന്നത് എന്ന് എംപ്ലോയ്മെന്റ് കാര്‍ഡ് ഉള്‍പ്പെടെ സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയ്ക്ക് ശേഷം ബോര്‍ഡംഗങ്ങള്‍ ചോദിച്ചു. ഒരു ജോലി എന്നത് തന്റെ സ്വപ്നമാണ് എന്നായിരുന്നു നടന്റെ മറുപടി.
ബ്രിട്ടീഷ് കാലഘട്ടത്തിലുളള 'സ്കാവഞ്ചര്‍' എന്ന പോസ്റ്റാണിത്. ഇന്ന് ആ തൊഴില്‍ നിലവിലില്ല. പകരം ശൗചാലയം വൃത്തിയാക്കലാണ് തൊഴില്‍. ശനിയാഴ്ചയാണ് ഉണ്ണിരാജന് രജിസ്ട്രേഡായി ജോലിക്കുള്ള ഉത്തരവ് ലഭിച്ചു. തിങ്കളാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിക്കും.