തോമസിനെ സംരക്ഷിക്കാന്‍ എ കെ ആന്റണി

തോമസിനെ സംരക്ഷിക്കാന്‍ എ കെ ആന്റണി

സിപി ഐ എം സെമിനാറില്‍ പങ്കെടുത്തതില്‍ വിശദീകരണം നല്‍കിയ ശേഷം താരിഖ് അന്‍വറുമായി സംസാരിച്ചെന്ന് കെ വി തോമസ്. എ കെ ആന്റണിയാണ് അച്ചടക്ക സമിതിയുടെ ചെയര്‍മാന്‍. അദ്ദേഹത്തില്‍ പ്രതീക്ഷയുണ്ട്. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് പറഞ്ഞു. ഇതിനിടെ എറണാകുളം തൃക്കാക്കരയില്‍ മത്സരിക്കുമെന്ന പ്രചാരണം കെ വി തോമസ് തള്ളി. തനിക്കും മകള്‍ക്കും മത്സരിക്കാന്‍ താത്പര്യമില്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇനി ഇല്ലെന്നും കെ വി തോമസ് പ്രതികരിച്ചു. കോണ്‍ഗ്രസില്‍ തനിക്ക് ഒരു നീതിയും മറ്റുള്ളവര്‍ക്ക് മറ്റൊരു നീതിയുമാണെന്ന് കെ വി തോമസ് പറഞ്ഞു പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പങ്കെടുത്തത് എഐസിസിയുടെയും കെപിസിസിയുടെയും അനുമതിയോടെ ആണോ എന്ന് വ്യക്തമാക്കണം. അദ്ദേഹം എല്‍ഡിഎഫിലേക്ക് പോകുന്നതുകൊണ്ടാണോ മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ഇഫ്താറില്‍ പോയത്. എഐവൈഎഫ് സെമിനാറില്‍ പി സി വിഷ്ണുനാഥ് പങ്കെടുത്തതും കെപിസിസിയുടെ അനുമതിയോടെ ആണോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.