ഗവർണർക്ക് തിരിച്ചടി; കെടിയു വിസി നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി

ഗവർണർക്ക് തിരിച്ചടി; കെടിയു വിസി നിയമനത്തിൽ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി

 കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വിസി നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. നിയമനത്തിൽ പ്രഥമദൃഷ്ട്യാ നിയമപ്രശ്നമുണ്ടെന്ന് ഹൈക്കോടതി. കെടിയു വിസി നിയമനം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
പുതിയ കോൺസിൽ ആയതിനാൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം വേണം എന്ന് ഗവർണറുടെ അഭിഭാഷകൻ ഗോപകുമാരൻ നായർ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ വിദ്യാർത്ഥികളുടെ പഠനവും സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളെയുമെല്ലാം ബാധിക്കുന്ന ഈ കേസ് അധികനാൾ നീട്ടികൊണ്ടുപോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ബുധനാഴ്ചക്കകം എല്ലാ കക്ഷികളും മറുപടി സത്യവാങ്മൂലം സമർപ്പിക്കണമെന്നും കോടതി പറഞ്ഞു. ഹർജി നവംബർ 18ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. സർവ്വകലാശാലാ വിസിമാരെ പുറത്താക്കിയ ഗവർണരുടെ നടപടിക്കും കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടിരുന്നു