അമ്മ സംഘടന വാ തുറക്കുന്നില്ല; മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൗനം

അമ്മ സംഘടന വാ തുറക്കുന്നില്ല; മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മൗനം

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ 'അമ്മ'യുള്‍പ്പെടെയുള്ള സംഘടനകള്‍ പാലിക്കുന്ന നിശബ്ദത അന്യായമാണെന്ന് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. സംഘടനകളുടെ പേര് പരാമര്‍ശിക്കാതെയാണ് വിമര്‍ശനം. മലയാള സിനിമയില്‍ പ്രബലനും സ്വാധീനവുമുള്ള ഈ വ്യക്തിയുടെ ആക്രമണങ്ങളെക്കുറിച്ച് ഇന്‍ഡസ്ട്രിയിലെ തന്നെ വ്യക്തികളോ ആരോപണ വിധേയന്‍ ഉള്‍പ്പെടുന്ന സംഘടനകളോ പ്രതികരിക്കാത്തതിനെതിരെയാണ് ഡബ്ല്യൂസിസി രംഗത്തെത്തിയത്. മലയാള ചലച്ചിത്ര മേഖലയും എല്ലാ അനുബന്ധ അസോസിയേഷനുകളും ഇത് ഗൗരവമായി കാണണമെന്നും വിധി വരുന്നതുവരെ വിജയ് ബാബുവിന്റെ എല്ലാ സിനിമ സംഘടനകളിലെയുംഅംഗത്വം സസ്‌പെന്‍ഡ് ചെയ്യണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു. ലൈംഗികാതിക്രമക്കേസിലെ ഇരക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിന് നിയമപരമായി അറുതി വരുത്താന്‍ വനിതാ കമ്മീഷനും സൈബര്‍ പൊലീസും തയ്യാറാവണമെന്നും ഡബ്ല്യൂസിസി ആവശ്യപ്പെടുന്നു.