തലവാചകം പൊള്ളി :സിനിമ ബഹിഷ്കരിക്കണമെന്നാഹ്വാനം ചെയ്ത് സൈബർ സഖാക്കൾ

തലവാചകം പൊള്ളി :സിനിമ ബഹിഷ്കരിക്കണമെന്നാഹ്വാനം ചെയ്ത് സൈബർ സഖാക്കൾ

  കുഞ്ചാക്കോ ബോബൻ നായകനായ ഇന്ന് റിലീസ് ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിനെത്തിരെ ബഹിഷ്കരണാഹ്വാനവുമായി സൈബർ സഖാക്കൾ രംഗത്ത് . ചിത്രത്തിലെ പോസ്റ്ററിൽ കൊടുത്തിരിക്കുന്ന ‘തിയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന തല വാചകമാണ് ഇപ്പോൾ ഇടതുപക്ഷാനുകൂലികളെ ചൊടിപ്പിച്ചത് .

സംസ്ഥാനത്തുടനീളം റോഡുകൾ തകർന്ന സംഭവത്തിൽ കോടതി പോലും സംസ്ഥാന സർക്കാറിനെ വിമർശിച്ച സാഹചര്യത്തിൽ, പരസ്യവാചകം സർക്കാർ വിരുദ്ധമാണെന്ന് ആരോപിച്ച് ചിലർ രംഗത്തെത്തുകയായിരുന്നു. ഇതോടെയാണ് ഇടത് സൈബർ ഇടങ്ങളിൽ സിനിമ ബഹിഷ്കരിക്കണമെന്ന ആഹ്വാനമുയർന്നത്. ഇടത് അനുകൂലിയായ പ്രേംകുമാർ സിനിമക്കെതിരെ വിമർശനവുമായി രംഗത്തെത്തി. ഇങ്ങനെയൊരു പരസ്യവാചകമെഴുതുന്നതിലൂടെ തങ്ങളും ആ ജനവിരുദ്ധമുന്നണിയിലാണെന്ന് ഉളുപ്പില്ലാതെ പറയുകയാണ് ഈ സിനിമാവിതരണക്കാരെന്ന് പ്രേംകുമാർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.