മന്ത്രിയാക്കേണ്ട; വേണേല്‍ സ്പീക്കറാക്കിക്കോ? ഷംസീറിന് പാരവച്ചത് പിണറായി 

മന്ത്രിയാക്കേണ്ട; വേണേല്‍ സ്പീക്കറാക്കിക്കോ? ഷംസീറിന് പാരവച്ചത് പിണറായി 

എ എന്‍ ഷംസീറിന് സ്പീക്കര്‍ സ്ഥാനം നല്‍കി സിപിഎം ഒതുക്കിയതാണെന്ന രീതിയില്‍ ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. ജനാധിപത്യ സംവിധാനത്തില്‍ സീപീക്കര്‍ പദവിക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍ മന്ത്രി പദവിയോളം ഗ്ലാമര്‍ സ്പീക്കര്‍ പദവിക്കില്ല. പ്രത്യേക ചട്ടകൂടില്‍ ഒതുങ്ങി നില്‍ക്കുകയും അതിരുകടന്ന് വിഷയങ്ങളില്‍ ഇടപെടാതിരിക്കുകയും ചെയ്യണം. മന്ത്രി പദവിയില്‍ ആണെങ്കില്‍ മുന്നണിയെ ബാധിക്കാത്ത രീതിയില്‍ അഭിപ്രായങ്ങള്‍ പറയാം. പൊതുസമൂഹത്തില്‍ ശക്തമായ സാനിധ്യമാകാനും സാധിക്കും. അതുകൊണ്ട് തന്നെ മന്ത്രി പദവി നല്‍കാതെ എന്തിന് ഷംസീറിനെ സിപിഎം സ്പീക്കറാക്കി ഒതുക്കിയെന്ന് പറയുകയാണ് പലരും. സ്പീക്കര്‍ പദവിയില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച എംബി രാജേഷിന് ധൃതിപിടിച്ച് എന്തിന് മന്ത്രി പദവിയിലേയ്ക്ക് പറിച്ചുനട്ടുവെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഷംസീറിനെ മന്ത്രിയക്കാന്‍ പിണറായി വിജയന് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന വിവരം. കണ്ണൂരില്‍ നിന്നൊരാള്‍ക്ക് പദവി നല്‍കണമെന്ന് സിപിഎം ചൂണ്ടിക്കാട്ടിയപ്പോള്‍ സ്പീക്കര്‍ പദവി നല്‍കിയതിന് ശേഷം രാജേഷിനെ മന്ത്രിയാക്കാന്‍ പിണറായി വിജയന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം.