ഇഫ്താറിന്റെ അര്‍ത്ഥം അറിയാമോ? തോമസിന് മാസ് മറുപടിയുമായി സതീശന്‍
ഇഫ്താറിന്റെ അര്‍ഥം പോലുമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്ത് മറുപടി പറയാനാണെന്ന്...
തിരുവനന്തപുരം: മുഖ്യമന്ത്രിക്കൊപ്പം ഇഫ്താര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത നടപടി ചോദ്യം ചെയ്ത കെ വി തോമസിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇഫ്താറിന്റെ അര്‍ഥം പോലുമറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്ത് മറുപടി പറയാനാണെന്ന് വി ഡി സതീശന്‍ ചോദിക്കുന്നു. കരുണാകരന്‍ തുടങ്ങിവച്ചത് താനായിട്ട് തുടരുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇഫ്താറിന്റെ അര്‍ത്ഥവും ലക്ഷ്യവും അറിയാത്ത ആളിന് എന്ത് മറുപടി പറയാനാണ്. കെ കരുണാകരന്‍ പ്രതിപക്ഷ നേതാവായിരിക്കെ തുടങ്ങിവച്ച കീഴ്വഴക്കം തുടരുകയാണ് ചെയ്തത്. തനിക്ക് മുമ്പുള്ള പ്രതിപക്ഷ നേതാക്കളും ഇഫ്താര്‍ വിരുന്ന് നടത്തിയിരുന്നു' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി വിലക്ക് ഉണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ വിരുന്ന് നടത്തില്ലായിരുന്നു എന്നും വിഡി സതീശന്‍ വ്യക്തമാക്കി.'ഇഫ്താര്‍ സംഗമത്തിന് ഇപ്പോള്‍ വലിയ പ്രസക്തിയുണ്ട്. സംഘര്‍ഷങ്ങളും, വിദ്വേഷവും വര്‍ധിക്കുന്ന ഒരു കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. അതിന്റെ അര്‍ത്ഥമറിയാത്തവര്‍ പുലമ്പുമ്പോള്‍ താനെന്ത് മറുപടി പറയണം' എന്നും വിഡി സതീശന്‍ വ്യക്തമാക്കുന്നു. പി സി വിഷ്ണുനാഥിന് എഐവൈഎഫ് സെമിനാറില്‍ പങ്കെടുക്കുവാന്‍ അനുമതിയുണ്ടോ എന്നകാര്യം അറിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇഫ്താര്‍ വിരുന്ന് നടത്തരുത് എന്ന് തനിക്ക് പാര്‍ട്ടുയുടെ വിലക്ക് ഉണ്ടായിരുന്നില്ലെന്നും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി.