കെ വി തോമസിനെ പുറത്താക്കി
എഐസിസിയുടെ അനുമതിയോടെയാണ് നടപടി
കെ വി തോമസിനെ കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അറിയിച്ചു. തൃക്കാക്കരയിൽ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പങ്കെടുത്തിന് പിന്നാലെയാണ് നടപടി. എഐസിസി അനുമതിയോടെയാണ് നടപടിയെന്ന് കെ സുധാകരൻ എം പി പറഞ്ഞു.