കൂളിമാട് പാലം: പ്രതികരണം പിന്നീടെന്ന് മന്ത്രി
വിജിലൻസ് റിപ്പോർട്ട് വന്നതിന് ശേഷം പ്രതികരിക്കും
കൂളിമാട് കടവ് പാലവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിജിലൻസിന്‍റെ റിപ്പോർട്ട് വന്നശേഷം പ്രതികരിക്കാമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴ കണ്ടെത്തിയാൽ ശക്തമായ നടപടി ഉണ്ടാകും. പാലം തകർന്നത് ദൗർഭാഗ്യകരമായ സംഭവമാണ്. പാകപ്പിഴ വന്നത് ഏത് തലത്തിലാണെന്ന് കൃത്യമായി അന്വേഷിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകി. പ്രതിപക്ഷത്തിന് വിമർശിക്കാൻ അവകാശമുണ്ട്. പോരായ്‌മകളോട് ഒരുതരത്തിലും വിട്ടുവീഴ്‌ച ചെയ്യില്ല. മന്ത്രിക്കോ ഉദ്യോഗസ്ഥർക്കോ കരാറുകാർക്കോ കൊമ്പില്ലെന്നും മെറിറ്റ് പരിശോധിച്ചാകും നടപടിയെന്നും മന്ത്രി പറഞ്ഞു.