ഇഷ്ടമല്ലെന്ന് കരുതി മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ

ഇഷ്ടമല്ലെന്ന് കരുതി മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി. സതീശൻ

 ഭരണഘടനക്ക് അതീതമായ ശക്തിയൊന്നുമല്ല ഗവർണർ. ഭരണഘടനയിൽ ഗവർണറുടെയും ഗവർമെന്‍റിന്‍റെയും സ്ഥാനം പറഞ്ഞിട്ടുണ്ട്. അല്ലാതെ, ഇഷ്ടമല്ലെന്ന് കരുതി മന്ത്രിമാരെ പിൻവലിക്കാനുള്ള അധികാരമൊന്നും ഗവർണർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രിമാർ ഗവർണർക്കെതിരെ പ്രസ്താവന നടത്തുന്നതിനെതിരെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് വിവാദ ട്വീറ്റുമായി രംഗത്തെത്തിയത്.
‘മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗർണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. അതേസമയം, മന്ത്രിമാർ ഗവർണറുടെ ഓഫിസിന്റെ വിലയിടിക്കാൻ ശ്രമിച്ചാൽ പദവി റദ്ദാക്കുന്നത് അടക്കമുള്ള നടപടിയുണ്ടാകും’ -എന്നായിരുന്നു ട്വീറ്റ് .