ശ്രീലങ്കയിൽ സർവ്വകക്ഷി സർക്കാർ രൂപീകരിക്കും
ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതിനാലാണ് നീക്കം
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്നതിനാൽ ശ്രീലങ്കയിലെ രാഷ്ട്രീയ അനിശ്ചിതത്വം മറികടക്കാൻ സർവ്വകക്ഷി ദേശീയ സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ്യ രാജ്‌പക്‌സെ അറിയിച്ചു. ഇതിനുവേണ്ടി പ്രധാനമന്ത്രി മഹിന്ദ രാജ്‌പക്‌സെ രാജിവയ്ക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി നാളെ പാർലിമെന്റിൽ ചർച്ച നടത്തും.
അതിരൂക്ഷമായ വിലക്കയറ്റത്താൽ പൊറുതിമുട്ടിയ ജനം പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും രാജിക്കായി പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ രണ്ടാഴ്ചയായി സമരം തുടരുകയാണ്. സമരത്തെ പിന്തുണച്ച് എല്ലാ തൊഴിലാളി സംഘടനകളും ഇന്നു മുതൽ പണിമുടക്കും.