വിനു വി ജോണിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് 

വിനു വി ജോണിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് 

തിരുവനന്തപുരം: പൊലീസ് ഏത് നിമിഷവും അറസ്റ്റ് ചെയ്യുമെന്ന് മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണ്‍. പൊലീസ് ക്രിമിനില്‍ കുറ്റം രജിസ്ട്രര്‍ ചെയ്തതായും ഇക്കാര്യം താമസിച്ചാണ് അറിഞ്ഞതെന്നും കഴിഞ്ഞ ദിവസം വിനു വി ജോണ്‍ പറഞ്ഞു. ശബരിനാഥ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ക്രിമിനല്‍ കേസുള്ള കാര്യം വിനു ജോണ്‍ അറിയിച്ചത്.  ഒരു പക്ഷെ നാളെ നിങ്ങള്‍ക്ക് മുന്നില്‍ വാര്‍ത്തകള്‍ അവതരിപ്പിക്കാന്‍ ഞാനുണ്ടാകില്ലെന്നും വിനു വി ജോണ്‍ ഏഷ്യനെറ്റിന്റെ പ്രേക്ഷകരോട് പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ നടന്ന 48 മണിക്കൂര്‍ പണിമുടക്കില്‍ താളംതെറ്റിയ പൊതുസമൂഹത്തിന്റെ നിസഹായവസ്ഥ ചര്‍ച്ചയാക്കിയതോടെയാണ് വിനു ജോണുമായി ഇടതുസര്‍ക്കാര്‍ തര്‍ക്കത്തിലാകുന്നത്. എളമരം കരീമിനെ അക്രമിക്കാന്‍ ആഹ്വാനം ചെയ്തതായി കാണിച്ച് തൊഴിലാളി സംഘടനകള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഏഷ്യനെറ്റ് ഓഫീസിലേയ്ക്ക് മാര്‍ച്ചും നടത്തി. മാര്‍ച്ചില്‍ രജിസ്ട്രര്‍ ചെയ്ത കേസ്് പക്ഷെ മാധ്യമ പ്രവര്‍ത്തകന്‍ അറിയുന്നത് ഒരു മാസത്തിന് ശേഷം അവിചാരിതമായിട്ടാണ്.് ഈ കേസില്‍ വൈകാതെ അറസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിനു പറഞ്ഞു.