സ്ത്രീവിരുദ്ധത മുഖമുദ്ര; പേര് അമ്മ ; പേരടി പോരിന്
കൊച്ചി: താര സംഘടനയായ 'അമ്മയില്‍' നിന്ന് രാജിവച്ചതില്‍ നിന്നും പിന്നോട്ട് ഇല്ലെന്ന് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് ഹരീഷ് നിലപാട് വ്യക്തമാക്കുന്നത്. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു തന്നെ വിളിച്ച് രാജിയില്‍ വല്ല മാറ്റവുമുണ്ടോ എന്ന് ചോദിച്ചുവെന്നും ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ വിജയ് ബാബു സ്വയം ഒഴിഞ്ഞു പോയതാണെന്ന പത്ര കുറിപ്പ് പിന്‍വലിച്ച് അയാളെ എഎംഎംഎ പുറത്താക്കിയാതാണെന്ന തിരത്തലുകള്‍ക്ക് തയ്യാറുണ്ടോ എന്ന് തിരിച്ചു ചോദിച്ചെന്നും. അതില്‍ തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ രാജിയില്‍ നിന്നും പിന്നോട്ടില്ലെന്നും ഹരീഷ് പേരടി പറയുന്നു. ക്വീറ്റ് ഇന്‍ഡ്യാ സമരത്തില്‍ പങ്കെടുത്ത സ്വാതന്ത്യസമര പെന്‍ഷന്‍ വാങ്ങാന്‍ പോകാത്ത ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകനാണ് ഞാന്‍ .എന്റെ പേര് ഹരീഷ് പേരടി.അമ്മ..മലയാളത്തിലെ മനോഹരമായ പദങ്ങളിലൊന്നാണ്. ഇത്രയും സ്ത്രീ വിരുദ്ധനിലപാടുകള്‍ എടുക്കുന്ന ആളുകളെ സംരക്ഷിക്കുന്ന ഒരു സംഘടനയെ അമ്മ എന്ന പേരില്‍ അഭിസംബോധന ചെയ്യാന്‍ എന്റെ അമ്മ മലയാളം എന്നെ അനുവദിക്കുന്നില്ലെന്നും രൂക്ഷമായ ഭാഷയില്‍ ഹരീഷ് പേരടി കുറിക്കുന്നു.