കോണ്‍ഗ്രസില്‍ നിന്ന് രാജി; മിനിട്ടുകള്‍ക്കകം ബിജെപിയില്‍
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് മിനിട്ടുകള്‍ക്കകം കര്‍ണാടക മുന്‍ മന്ത്രി പ്രമോദ് മധ്വരാജ് ബി.ജെ.പിയില്‍ ചോര്‍ന്നു. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ സാന്നിധ്യത്തിലാണ് പ്രമോദ് മധ്വരാജ് ബിജെപിയില്‍ ചേര്‍ന്നത്.സംസ്ഥാനത്തെ മുന്‍ എംഎല്‍എയും മന്ത്രിയുമായ മധ്വരാജ് കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വെച്ചത്. കെപിസിസി ഉപാധ്യക്ഷന്‍ സ്ഥാനം സ്വീകരിക്കേണ്ടതില്ലെന്ന് താന്‍ തീരുമാനിച്ചെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കന്നുവെന്നും മധ്വരാജ് കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാറിന് നല്കിയ രാജിക്കത്തില്‍ പറഞ്ഞു.കഴിഞ്ഞ മൂന്ന് വര്‍ഷമായി ഉഡുപ്പി ജില്ലാ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സാഹചര്യം തനിക്ക് ഒരു മോശം അനുഭവമായിരുന്നെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്.