പേടക നിര്‍മ്മാണത്തില്‍ പങ്കാളികളായി മലപ്പുറത്തെ വിദ്യാര്‍ത്ഥികളും
ബഹിരാകാശത്തെ കുറിച്ച് പഠിക്കുന്ന കാലത്ത് ബഹിരാകാശത്തേക്ക് സ്വന്തമായി നിര്‍മിച്ച പേടകം അയച്ച് ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ് ഇന്ത്യയിലെ ഒരുകൂട്ടം പെണ്‍കുട്ടികള്‍. മങ്കട ചേരിയം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ പി. ഹന, കെ. അര്‍ഷ, കെ. നുസ്ല, സി.പി. അന്‍ഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, നജ, കെ. ദിയ ഫാത്തിമ, കെ. നിഹ എന്നിവരാണിവര്‍.
എങ്ങനെയാണ് പദ്ധതിയുടെ ഭാഗമായതെന്ന ചോദ്യത്തോട് വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം ഇങ്ങനെ ‘ഞങ്ങളുടെ ഫിസിക്‌സ് ടീച്ചർ നമിത പ്രകാശ് ആണ് ഇതിന് പിന്നില്‍. ഇത്തരമൊരു അവസരമുണ്ടെന്ന് പറഞ്ഞ് വിളിച്ചു. ഞങ്ങള്‍ കുട്ടികള്‍ താത്പര്യമറിയിച്ച് ചെന്നു. ഐഎസ്ആര്‍ഒയില്‍ നിന്ന് വിഡിയോ അയച്ച് തരും. അതനുസരിച്ച് ചിപ് ബോര്‍ഡില്‍ പ്രോഗ്രാം ചെയ്ത് അവര്‍ക്ക് തിരിച്ചയക്കുകയായിരുന്നു’ പിന്നില്‍ പ്രവര്‍ത്തിച്ച മറ്റൊരു വിദ്യാര്‍ത്ഥിനി പറഞ്ഞു.
‘ഞങ്ങള്‍ ഒന്‍പതാം ക്ലാസിലായിരുന്നപ്പോഴാണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഒരു ഭാഗമായത് വലിയ ഭാഗ്യമാണ്. സന്തോഷം കൊണ്ട് ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. ചെറിയ ഒരു ഭാഗം മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് വിചാരിച്ചത്. ഇപ്പോഴാണ് മനസിലായത് വലിയ ഒരു പദ്ധതിയുടെ ഭാഗമായതെന്ന് മനസിലാകുന്നത്. പത്താം ക്ലാസ് പരീക്ഷയുടെ ഇടയില്‍ പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചു’
ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ച ആസാദി സാറ്റ്‌ലൈറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളികളായ മങ്കട ചേരിയം ഗവ. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.പി രമേശ് കുമാര്‍ നേതൃത്വം നല്‍കി. ആസാദി സാറ്റ്‌ലൈറ്റിന്റെ നിര്‍മാണത്തില്‍ കേരളത്തില്‍നിന്ന് അവസരം കിട്ടിയ ഏക വിദ്യാലയമാണ് ചേരിയം സ്‌കൂള്‍. സ്‌കൂളിലെ വിദ്യാര്‍ഥികളായ പി. ഹന, കെ. അര്‍ഷ, കെ. നുസ്ല, സി.പി. അന്‍ഷ, കെ. നിഹ, കെ. ഫഹ്മിയ, എ. നിത, നജ, കെ. ദിയ ഫാത്തിമ, കെ. നിഹ പ്രധാനാധ്യാപകന്‍ പി. അന്‍വര്‍ ബഷീര്‍, സ്‌കൂളിലെ ഫിസിക്‌സ് ടീച്ചര്‍ നമിത പ്രകാശ് എന്നിവരെയാണ് ആദരിച്ചത്. പരിപാടിയില്‍ എച്ച്.എസ്.എസ് ആര്‍.ഡി.ഡി സി. മനോജ് കുമാര്‍, ഡയക്ട് സീനിയര്‍ ലക്ച്ചര്‍ ഡോ. എം.പി. നാരായണനുണ്ണി, കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.കെ. അബ്ദുല്‍ റഷീദ്, വി.എച്ച്.എസ്.എസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഉബൈദുള്ള, ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി. രത്‌നാകരന്‍, വിവിധ എ.ഇ.ഒമാര്‍, എച്ച്.എസ്.എസ് കോര്‍ഡിനേറ്റര്‍മാര്‍, ജോയിന്റ് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിവര്‍ പങ്കെടുത്തു