മോദിയെ പൂര്‍ണമായും ഒഴിവാക്കി സ്റ്റാലിന്‍; കൂടെ കരി ഓയില്‍ പ്രയോഗവും

മോദിയെ പൂര്‍ണമായും ഒഴിവാക്കി സ്റ്റാലിന്‍; കൂടെ കരി ഓയില്‍ പ്രയോഗവും

ചെന്നൈ: തമിഴ്‌നാട് മഹാബലിപുരത്ത് നടക്കുന്ന ലോക ചെസ് ഒളിമ്പ്യാഡ് പ്രചാരണ സാമഗ്രികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഉള്‍പ്പെടുത്താത്തതിനെ ചൊല്ലി വിവാദം. ഇതില്‍ പ്രതിഷേധിച്ച്  ബിജെപി പ്രവര്‍ത്തകര്‍ കോട്ടൂര്‍പുരത്തെ പ്രചാരണ പോസ്റ്ററുകളില്‍ ഒട്ടിച്ച  മോദിയുടെ ചിത്രത്തിന് മുകളില്‍ തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ കറുത്ത പെയിന്റടിച്ചു.  തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകത്തിന്റെ മൂന്ന് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെസ് ഒളിംപ്യാഡ്, ഡിഎംകെ സര്‍ക്കാര്‍  മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രചാരണ പരിപാടിയാക്കി മാറ്റുകയാണെന്നാണ് ബിജെപിയുടെ വിമര്‍ശനം. ഇന്നലെ രാത്രിയാണ് തന്തൈ പെരിയാര്‍ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ മോദിയുടെ ചിത്രങ്ങളില്‍ കറുപ്പ് പൂശിയത്.