തോമസിനെ പുറത്താക്കണമെന്ന് പറഞ്ഞിട്ടില്ലെന്ന് സുധാകരന്‍
കെ വി തോമസ് വിഷയത്തില്‍ നിലപാടില്‍ മാറ്റംവരുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തോമസിനെ പാര്‍ടിയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് സുധാകരന്‍ വയനാട്ടില്‍ പറഞ്ഞു. വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പങ്കെടുത്തതിന് നടപടി വേണമെന്നുമാത്രമാണ് പറഞ്ഞതെന്നും സുധാകരന്‍ പറഞ്ഞു. എഐസിസിയുടെ നടപടി അംഗീകരിക്കുകയാണ്. ഇതില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് 'അത് സ്വകാര്യം പറയാമെന്നായിരുന്നു' മറുപടി. നേരത്തെ സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെ തോമസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്നും ഇനി കെ വി തോമസ് കോണ്‍ഗ്രസിലുണ്ടാകില്ലെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.