സിനിമ മേഖല ലൈംഗിക അതിക്രമങ്ങളെ പറ്റി ബോധവാന്മാരാകണം റിമ കല്ലിങ്കൽ

സിനിമ മേഖല ലൈംഗിക അതിക്രമങ്ങളെ പറ്റി ബോധവാന്മാരാകണം

സിനിമ മേഖല ലൈംഗിക അതിക്രമങ്ങളെ പറ്റി ബോധവാന്മാരാകണം റിമ കല്ലിങ്കൽ

സ്ത്രീകളുൾപ്പെടെ സിനിമ മേഖലയിലുള്ളവർ എന്താണ് ലൈംഗിക അതിക്രമമെന്നു ബോധവാന്മാരാകണമെന്ന് റിമ കല്ലിങ്കൽ. സിനിമ പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും  ഈ വിഷയത്തിൽ ബോധവാന്മാരല്ലന്നും വിവിധ സിനിമ സംഘടനകൾ ഈ പ്രശ്നം പരിഹരിക്കുവാൻ മുൻകൈയെടുക്കണമെന്നും അവർ പറഞ്ഞു. 'മലയാള സിനിമയിൽ ഇന്റേണൽ കമ്മിറ്റി നിർവഹണം'  എന്ന വിഷയത്തിൽ  കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയിൽ സംഘടിപ്പിച്ച  ഓപ്പൺ ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

മലയാള സിനിമ മേഖലയിൽ അടിയന്തരമായി ഇന്റേണൽ കമ്മിറ്റി രൂപീകരണം അനിവാര്യമാണെന്നും ചലച്ചിത്ര അക്കാദമിയുടെയും സർക്കാരിന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പറഞ്ഞു. സ്ത്രീക്കും പുരുഷനും തുല്യവും നീതി പൂർണ്ണവുമായ തൊഴിലിടം ഭരണഘടന ഉറപ്പുനല്കുന്നതാണെന്നും ഇത് പ്രാവർത്തികമാകാത്തത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.