സുമലത ബിജെപിയിലേയ്ക്ക് 

സുമലത ബിജെപിയിലേയ്ക്ക് 

ബംഗലുരു: പ്രമുഖ സിനിമാതാരം നടി സുമലത ബിജെപിയില്‍ ചേരുമെന്ന് സൂചന. നേരത്തെ ഇത്തരത്തില്‍ അഭ്യുഹങ്ങളുണ്ടായിരുന്നുവെങ്കിലും സുമലത മനസുതുറന്നിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുവാന്‍ എംപികൂടിയായ സുമലത തീരുമാനിച്ചതായാണ് വിവരം. ഈ മാസം മൂന്നിന് കര്‍ണാടകയില്‍ എത്തുന്ന കേന്ദ്രമന്ത്രിയും നേതാവുമായ അമിത് ഷായുമായി സുമലത കൂടിക്കാഴ്ച്ച നടത്തുമെന്നും ഔദ്യോഗിക തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് വിവരം. നിലവില്‍ മാണ്ഡ്യയില്‍ നിന്നുള്ള സ്വതന്ത്ര എംപിയാണ് സുമലത. അന്തിര ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ അംബരീഷ് ജയിച്ചുപോന്ന മണ്ഡലമായിരുന്നു മാണ്ഡ്യ. അദേഹത്തിന്റെ മരണത്തിന് പിന്നാലെയാണ് സുമലത കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര്യയായി മത്സരിച്ച് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ചത്. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് സുമലത. തൂവാനതുമ്പികള്‍ എന്ന പത്മരാജന്‍ ചിത്രത്തിലെ ക്ലാരയായി മലയാളികളുടെ സ്‌നേഹം കവര്‍ന്ന സുമലത താഴ്‌വാരം, നിറക്കൂട്ട് തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തു.