സൂരജ് പാലാക്കാരന്‍ ഹൈക്കോടതിയില്‍

സൂരജ് പാലാക്കാരന്‍ ഹൈക്കോടതിയില്‍

യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ടെടുത്ത കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അറസ്റ്റ് ചെയ്യപ്പെടാനുള്ള സാഹചര്യമുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നാണ് ആവശ്യം.ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ അടിമാലി സ്വദേശിനിയെക്കുറിച്ച് മോശമായി വീഡിയോ ചിത്രീകരിച്ചതാണ് കേസിനാധാരം. യുവതി നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പട്ടിക ജാതി  പട്ടിക വര്‍ഗ്ഗ അതിക്രമ നിരോധന നിയമ പ്രകാരവുമാണ് കേസ്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുക.