തൃക്കാക്കരയില്‍ പിണറായിയുടെ രാഷ്ട്രിയഭാവി തീരുമാനിക്കപ്പെടും: സുധാകരന്‍
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പായിരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ഭയപ്പെടുന്നത് കൊണ്ടാണ് മുഖ്യമന്ത്രി രാവും പകലും തൃക്കാക്കരയില്‍ തന്നെ തുടരുന്നതെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് മുഖ്യമന്ത്രി നിലപാട് മാറ്റി. തെരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചാലും കോണ്‍ഗ്രസ് നിലപാട് മാറില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് ഇറക്കുന്നത് കമ്മിഷനായി കിട്ടിയ പണമാണെന്നും കെപിസിസി പ്രസിഡന്റ് ആരോപിച്ചു.കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് കന്‍വെന്‍ഷന്‍ വേദിയിലും സുധാകരന്‍ ഇതുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ത്തിയിരുന്നു. പിന്നാലെയാണ് പുതിയ ആരോപണങ്ങളും. മുഖ്യമന്ത്രി പിണറായി വിജയനെ ആയിരിക്കും തെരഞ്ഞെടുപ്പില്‍ പ്രധാനമായും തുറന്നുകാട്ടുക. അതുവഴി ഇടതുസര്‍ക്കാരിന്റെ എല്ലാ നയവ്യതിയാനങ്ങളും തുറന്നുകാണിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.