നാടകം അവസാനിച്ചു സിപിഎം പാർട്ടി കോൺഗ്രസിൽ ശശി തരൂരിന് പാർട്ടി ചെക്ക്
#sasitharoor നാടകം അവസാനിച്ചു സിപിഎം പാർട്ടി കോൺഗ്രസിൽ ശശി തരൂരിന് പാർട്ടി ചെക്ക്
ന്യൂദല്‍ഹി: സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ ശശി തരൂരും കെ.വി. തോമസിനും പങ്കെടുക്കരുതെന്ന് സോണിയാഗാന്ധി. കെ.പി.സി.സയുടെ നിലപാട് എ.ഐ.സി.സി അംഗീകരിച്ചു. സംസ്ഥാന ഘടകത്തിന്റെ തീരുമാനം അംഗീകിക്കണമെന്ന് നേതാക്കളോട് എ.ഐ.സി.സി നിര്‍ദേശിച്ചു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് കെ.വി. തോമസ് അറിയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോട് സംസാരിച്ച ശേഷം സസെമിനാറില്‍ പങ്കെടുക്കുന്ന കാര്യം തീരുമാനിക്കുമെന്ന് തരൂര്‍ ഇന്നലെ പറഞ്ഞിരുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ വാക്കുകള്‍ ബഹുമാനത്തോടെ കാണുന്നുവെന്നും ഇപ്പോള്‍ വിവാദത്തിനില്ലെന്നും ശശി തരൂര്‍ പറഞ്ഞിരുന്നു.
അതേസമയം, വിലക്ക് ലംഘിച്ച് സി.പി.ഐ.എം സെമിനാറില്‍ പങ്കെടുത്താല്‍ നടപടിയുണ്ടാകുമെന്ന് സുധാകരന്റെ മുന്നറിയിപ്പുണ്ടായിരു
കോണ്‍ഗ്രസുകാര്‍ സി.പി.ഐ.എമ്മിന്റെ സെമിനാറില്‍ പങ്കെടുക്കരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങളെ കണ്ണീര് കുടിപ്പിക്കുകയാണ്. ജനങ്ങളുടെ വികാരം മനസ്സിലാക്കിയിട്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. സോണിയാഗാന്ധി അനുവദിച്ചാല്‍ ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തോട്ടെ എന്നും കെ. സുധാകരന്‍ പറഞ്ഞു.
സി.പി.ഐ.എം സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ കെപി.സി.സി നേതൃത്വം നേരത്തെ തന്നെ അതൃപ്തി അറിയിച്ചിരുന്നു. കോണ്‍ഗ്രസിലെ ശശി തരൂര്‍, കെ.വി. തോമസ് എന്നിവരെയാണ് സി.പി.ഐ.എം സെമിനാറിലേക്ക് ക്ഷണിച്ചിരുന്നത്.