കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി തെലുങ്കാന മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി തെലുങ്കാന മുഖ്യമന്ത്രി

തെലങ്കാനയില്‍ നിന്ന് നെല്ല് സംഭരിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് 24 മണിക്കൂര്‍ സമയപരിധി നല്‍കി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു.24 മണിക്കൂറിനുള്ളില്‍ കേന്ദ്രം പ്രതികരിച്ചില്ലെങ്കില്‍ റാബി നെല്ലിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്ന വന്‍ ധര്‍ണയെ അഭിസംബോധന ചെയ്യവെ, കര്‍ഷകരുമായി കളിക്കരുതെന്ന് ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നറിയിപ്പ് നല്‍കി. തെലങ്കാനയില്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ റാബി നെല്ലും കേന്ദ്രം സംഭരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ആരുമായും കളിക്കാം, പക്ഷേ കര്‍ഷകരുമായി കളിക്കരുത്. ആരും അധികാരത്തില്‍ സ്ഥിരമല്ല, കര്‍ഷകരെ ഉപദ്രവിച്ചാല്‍ ഒരു സര്‍ക്കാരും രാജ്യത്തിന്റെ ചരിത്രത്തില്‍ അതിജീവിച്ചിട്ടില്ല, ചന്ദ്രശേഖര്‍ റാവു പ്രധാനമന്ത്രിയോട് പറഞ്ഞു