ഭർതൃവീട്ടുകാർ യുവതിയേയും കുഞ്ഞിനേയും വീടിനു പുറത്താക്കി ; പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി

ഭർതൃവീട്ടുകാർ യുവതിയേയും കുഞ്ഞിനേയും വീടിനു പുറത്താക്കി ; പൊലീസ് ഇടപെടുന്നില്ലെന്ന് പരാതി


 കൊല്ലം കൊട്ടിയത്ത് ഭർതൃവീട്ടുകാർ ഇറക്കിവിട്ടെന്ന പരാതിയുമായി യുവതി .   തഴുത്തല സ്വദേശിനി അതുല്യയ്ക്കും മകനുമാണ് ദുരനുഭവമുണ്ടായത്‌. യുവതിയും കുഞ്ഞും രാത്രിയിൽ കിടന്നത് വീടിന് പുറത്ത് സിറ്റൌട്ടിൽ ആണ് . സ്കൂളിൽ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തേക്കിറങ്ങിയപ്പോഴാണ് ഗേറ്റ് പൂട്ടി പുറത്താക്കിയത്. എന്നാൽ രാത്രി പതിനൊന്ന് മണിയോടെ  നാട്ടുകാർ ഇടപെട്ടാണ് ഗേറ്റ് തുറന്ന് സിറ്റൌട്ടിൽ കിടക്കാൻ സാധിച്ചത്.എന്നാൽ വീടിന്റെ അകത്തേക്ക് കയറാൻ അനുവദിച്ചില്ല.
ഇവർ വിവരം പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാൻ പൊലീസ് തയാറായില്ല . അതുല്യയുടെ ഭർതൃ മാതാവിന് കോടതിയുടെ സംരക്ഷണം ഉള്ളത് കൊണ്ടാണ് വിഷയത്തിൽ ഇടപെടാതിരുന്നതെന്ന് പൊലീസ് പറയുന്നു . അതുല്യ വീട്ടിൽ നിന്നും ഇറക്കി വിട്ടുവെന്ന പരാതി ഭർതൃമാതാവ് നൽകിയിരുന്നു . തുടർന്നാണ് ഇവർ കോടതിയെ സമീപിക്കുകയും സംരക്ഷണം നേടുകയും ചെയ്തത്. എന്നാൽ അതുല്യ പറയുന്നത്  തനിക്കും കുഞ്ഞിനും താമസിക്കാൻ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടെന്നാണ്. ഭർതൃ മാതാവിനെ ഇറക്കിവിട്ടുവെന്നത് കള്ളമാണെന്നും അതുല്യ പറഞ്ഞു