ബെവ്‌കോയില്‍ 20 സിപിഎം പ്രവര്‍ത്തകര്‍ക്ക് അനധികൃത നിയനം 

ബെവ്‌കോയില്‍ 20 സിപിഎം പ്രവര്‍ത്തകര്‍ക്ക് അനധികൃത നിയനം 

കാസര്‍കോട്: കാസര്‍കോഡ് വെയര്‍ ഹൗസില്‍ താത്ക്കാലിക ജീവനക്കാരെ സിപിഎം ഇടപ്പെട്ട് സ്ഥിരപ്പെടുത്തി. കാസര്‍കോട് സ്ഥിരപ്പെടുത്തിയ 20 പേര്‍ പനയാല്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ സജീവ സിപിഎം പ്രവര്‍ത്തകരാണ്. 2014 ലാണ് ബെവ്‌കോ കാസര്‍കോട് വെയര്‍ഹൗസ് തുടങ്ങിയത്. 2016 ഒക്ടോബറില്‍ കാസര്‍കോട് ബങ്ങാടുള്ള ധനലക്ഷ്മി കുടുംബശ്രീ ലേബല്‍ ഒട്ടിക്കാന്‍ പുതിയ കരാര്‍ ഏറ്റെടുത്തു. ലേബല്‍ ഒട്ടിച്ച് തുടങ്ങി ഒന്നര വര്‍ഷം കഴിഞ്ഞപ്പോഴേക്ക് 2018 ജൂണ്‍ മാസം 20 പേരെയും സ്ഥിരപ്പെടുത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ടിനും സ്ഥിര നിയമനം കിട്ടി. ലേബല്‍ ഒട്ടിച്ച് തുടങ്ങി വെറും ഒന്നരവര്‍ഷം കൊണ്ട് ലേബലിംഗ് സ്റ്റാഫായി ബെവ്‌കോയില്‍ സ്ഥിര നിയമനം നേടിയ കാസര്‍കോട് വെയര്‍ ഹൗസില്‍ ജോലി ചെയ്യുന്ന 20 പേരില്‍ 15 പേരും സിപിഎം അംഗങ്ങളോ സജീവ പ്രവര്‍ത്തകരോ ആണ്. അതായത് സിപിഎം ഉദുമ ഏരിയാ കമ്മിറ്റിക്ക് കീഴില്‍ വരുന്ന പനയാല്‍ ലോക്കല്‍ കമ്മിറ്റിയിലുള്‍പ്പെടുന്ന ബട്ടത്തൂര്‍, ബങ്ങാട്, പനയാല്‍, പെരുന്തട്ട, ഈലടുക്കം ബ്രാഞ്ചുകളില്‍ നിന്നുള്ളവരാണ് 20 പേരില്‍ മിക്കവരും. സ്ഥിര നിയമനം നേടിയവരില്‍ പലരും ഇപ്പോഴും വിവിധ രാഷ്ട്രീയ സംഘടനകളില്‍ സജീവമാണ്. വിരമിച്ച ഒരാളൊഴികെ 19 പേരും ബെവ്‌കോയിലെ സിഐടിയുവിന്റെ സജീവ പ്രവര്‍ത്തകരാണ്. സ്ഥിര നിയമനം കിട്ടിയ ഷീബ പനയാല്‍ ഈയിടെ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു.