സത്രീധനം; യുവതിയെ ജീവനോടെ കത്തിച്ചു
ഹത്രാസിലെ ചിന്‍തഗാര്‍ഹിയില്‍ 20 വയസുകാരിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേര്‍ന്ന് ജീവനോടെ കത്തിച്ചു. ആഗ്ര ജില്ലയിലെ ബര്‍ഹാം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നാഗ്‌ള വീര സ്വദേശിയായ പായല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം മെയ് 24ന് ആണ് യുവതി ഹത്രസ് സ്വദേശിയായ അനില്‍കുമാര്‍ സിംഗിനെ(25) വിവാഹം ചെയ്തത്. വിവാഹശേഷം ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും വന്‍തുക സ്ത്രീധനമാവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചിരുന്നെന്ന് പിതാവ് ഹരിലാല്‍ സിങ് നല്‍കിയ പരാതിയില്‍ പറയുന്നു. യുവതിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അനില്‍കുമാര്‍ സിംഗ്, ഭര്‍തൃപിതാവ് മഹേന്ദ്ര സിംഗ്, ഭര്‍തൃമാതാവ് യശോദ എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. സ്ത്രീധനപീഡന വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.