പോലീസിൽ വൻ അട്ടിമറി! CPM സ്വാധീനം തീർന്നു? DGP വിചാരിച്ചതല്ല നടന്നത്! ഞെട്ടിച്ച് 'അജിത് ഫോർമുല'!

കേരള പോലീസ് അസോസിയേഷനുകളിൽ വൻ അഴിച്ചുപണി; രണ്ട് സംഘടനാ സംവിധാനത്തിലേക്ക് സർക്കാർ.

Jul 28, 2026 - 09:52
Updated: 1 month ago
0
പോലീസിൽ വൻ അട്ടിമറി! CPM സ്വാധീനം തീർന്നു?  DGP വിചാരിച്ചതല്ല നടന്നത്! ഞെട്ടിച്ച് 'അജിത് ഫോർമുല'!

കേരള പോലീസിന്റെ ചരിത്രത്തിൽ ഇതുവരെ കാണാത്ത തരത്തിലുള്ള, വൻ രാഷ്രീയ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരു വൻ അഴിച്ചുപണിക്കാണ് ആഭ്യന്തര വകുപ്പ് ഇപ്പോൾ തിരികൊളുത്തിയിരിക്കുന്നത്! പതിറ്റാണ്ടുകളായി പോലീസിനുള്ളിൽ സമാന്തര ഭരണകൂടം പോലെ പ്രവർത്തിച്ചിരുന്ന സംഘടനകളുടെ അടിത്തറയിളക്കുന്ന ഒരു മാസ്റ്റർ സ്ട്രോക്ക്! വർഷങ്ങളായി പോലീസ് അസോസിയേഷനുകളിൽ നിലനിന്നിരുന്ന സി.പി.എം അനുകൂല സംഘടനകളുടെ ആധിപത്യത്തിനും രാഷ്ട്രീയ സ്വാധീനത്തിനും കനത്ത തിരിച്ചടിയേകുന്നതാണ് ആഭ്യന്തര വകുപ്പിന്റെ ഈ പുതിയ ഉത്തരവ്.

സംസ്ഥാന പോലീസ് മേധാവി ഡി.ജി.പി റവാഡാ ചന്ദ്രശേഖറിന്റെ നിർദ്ദേശങ്ങളെപ്പോലും മറികടന്നാണ് സർക്കാരിന്റെ ഈ അപ്രതീക്ഷിത നീക്കം. സേനയിൽ മൂന്ന് അസോസിയേഷനുകൾ വേണമെന്നായിരുന്നു ഡി.ജി.പി പ്രധാനമായും ആഭ്യന്തര വകുപ്പിനോട് ശുപാർശ ചെയ്തിരുന്നത്. എന്നാൽ ഡി.ജി.പിയുടെ ആ നീക്കത്തെ പൂർണ്ണമായും പ്രതിരോധിച്ചുകൊണ്ട്, സർവീസ് സംഘടനകളിൽ അനുഭവസമ്പത്തുള്ള യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് അജിത് കുമാർ മുന്നോട്ടുവെച്ച ആ തന്ത്രപരമായ 'അജിത് ഫോർമുല' പൂർണ്ണമായും അംഗീകരിക്കപ്പെടുകയായിരുന്നു.

ഇതോടെ വർഷങ്ങളായി സജീവമായി പ്രവർത്തിച്ചിരുന്ന 'കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ' ഇനി ഓർമ്മ മാത്രമായി മാറും. സേനയിലെ മൂന്ന് അസോസിയേഷനുകളെ മാറ്റി, ഇനി മുതൽ കേവലം രണ്ടേ രണ്ട് അസോസിയേഷനുകൾ മാത്രമായിരിക്കും ഉണ്ടാകുക. താഴെത്തട്ടിലുള്ള ജീവനക്കാരുടെ ഐക്യം തകർക്കാൻ മൂന്ന് അസോസിയേഷനുകൾ വഴിതെളിക്കുമെന്ന അജിതിന്റെ വാദമാണ് ഇവിടെ ആഭ്യന്തര വകുപ്പിനെ സ്വാധീനിച്ചത്. പുതിയ ഉത്തരവ് പ്രകാരം സിവിൽ പോലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്.ഐ വരെയുള്ള താഴെത്തട്ടിലെ ജീവനക്കാരെ മാത്രം ഉൾപ്പെടുത്തി 'കേരള പോലീസ് അസോസിയേഷൻ' പുനഃസംഘടിപ്പിക്കപ്പെടും. അതേസമയം ഡയറക്ട് എസ്.ഐ മുതൽ നോൺ-ഐ.പി.എസ് എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്കായി 'കേരള പോലീസ് സീനിയർ ഓഫീസേഴ്‌സ് അസോസിയേഷൻ' രൂപീകരിച്ചു.

ഇടതുമുന്നണി ഭരണകാലത്ത് കടുത്ത രാഷ്ട്രീയ വേട്ടയാടലുകൾക്ക് ഇരയായിട്ടും പതറാതെ നിലകൊണ്ട അജിത് കുമാറിന്റെ വ്യക്തിപ്രഭാവവും സംഘടനാ കരുത്തുമാണ് ഡി.ജി.പിയുടെ എതിർപ്പുകളെപ്പോലും കാറ്റിൽപ്പറത്തി സർക്കാരിനെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചത്. തലസ്ഥാനത്തെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ ഇടത് കോട്ടകളെപ്പോലും തകർത്ത് അജിത് പാനൽ നേടിയ തിളക്കർന്ന വിജയമാണ് ഇതിന് പിന്നിലെ പ്രധാന തിരികൊളുത്തൽ. പോലീസുകാരുടെ വികാരത്തിനൊപ്പം നിന്ന ആ തന്ത്രത്തിന് മുന്നിൽ ഒടുവിൽ ആഭ്യന്തര വകുപ്പിനും വഴങ്ങേണ്ടി വന്നു.

അത്രയും കാലം പിടിച്ചുവെച്ച സാമ്പത്തിക ശക്തിയും ഇനി വിഭജിക്കപ്പെടുകയാണ്. പിരിച്ചുവിട്ട ഓഫീസേഴ്‌സ് അസോസിയേഷന്റെ കോടിക്കണക്കിന് രൂപയുടെ ആസ്തിയിൽ 60 ശതമാനം കേരള പോലീസ് അസോസിയേഷനും 40 ശതമാനം സീനിയർ ഓഫീസേഴ്‌സ് അസോസിയേഷനും പങ്കിടും. അസോസിയേഷന്റെ ആസ്ഥാന മന്ദിരവും ഇനി സീനിയർ ഓഫീസേഴ്‌സ് അസോസിയേഷന്റെ കൈകളിലെത്തും.

സേനക്കുള്ളിലെ ഈ രാഷ്ട്രീയ അട്ടിമറിയോടെ 2026 സെപ്റ്റംബർ 30-നകം പുതിയ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ഡി.ജി.പിയോട് നിർദ്ദേശിച്ചിരിക്കുകയാണ്. രണ്ടു വർഷത്തെ കാലാവധിയുള്ള പുതിയ കമ്മിറ്റികൾ വരുമ്പോൾ, ഇത്രയും കാലം സി.പി.എം കൈയടക്കിവെച്ചിരുന്ന പോലീസ് അസോസിയേഷൻ ഭരണം ആരുടെ കൈകളിലെത്തും? വരും ദിവസങ്ങളിൽ കേരള രാഷ്ട്രീയത്തിൽ തന്നെ വൻ കൊടുങ്കാറ്റ് ഉയർത്തുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്!

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User