ഞെട്ടിച്ച് ഹൈക്കോടതി ; രാജി ഉടൻ ? ; കസേര തെറിച്ച് അടുത്ത പ്രമുഖ കേന്ദ്രമന്ത്രി
എഐ ഡീപ്ഫേക്കുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വ്യാജപ്രചാരണം നടക്കുന്നതായി ആരോപിച്ച് ഗൂഗിൾ, മെറ്റ, എക്‌സ് എന്നിവർക്കെതിരെ സിവിൽ നടപടി സ്വീകരിക്കാൻ നിതിൻ ഗഡ്കരി കോടതിയുടെ അനുമതി തേടി.
കേന്ദ്ര ബിജെപി സർക്കാരിനെ വീണ്ടും ഉലച്ചുകൊണ്ട്, ധർമേന്ദ്ര പ്രധാന് ശേഷം അടുത്ത പ്രമുഖ വിക്കറ്റും വീഴാൻ പോകുകയാണ്. കേന്ദ്ര മന്ത്രിസഭയിലെ വികസന നായകനായി ബിജെപി ഉയർത്തിക്കാട്ടാറുള്ള നിതിൻ ഗഡ്കരിക്ക് രാജിവെച്ച് പുറത്തുപോകേണ്ട സാഹചര്യമാണ് നിലവിൽ ഉരുണ്ടുകൂടുന്നത്. കേന്ദ്ര ഭരണത്തിന്റെ ഉള്ളറകളിൽ അത്രമേൽ ജീർണ്ണതയും ഭിന്നതകളുമാണ് പുകഞ്ഞുത്തവണ കത്തുന്നത്. സ്വന്തം സർക്കാർ നടപ്പിലാക്കിയ കോടികളുടെ എഥനോൾ നയത്തിൽ നിന്നും, അതിനുപിന്നിലെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ വഴിയില്ലാതെ ഒടുവിൽ രാജിയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.സോഷ്യൽ മീഡിയയിലൂടെയും എഐ ഡീപ്ഫേക്കുകളിലൂടെയും തനിക്കെതിരെ ദുഷ്പ്രചരണം നടക്കുന്നുവെന്ന് കാണിച്ച് ഗഡ്കരി ഇപ്പോൾ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഗൂഗിൾ, എക്സ്, മെറ്റാ തുടങ്ങിയ ഡിജിറ്റൽ ഭീമന്മാർക്കെതിരെ സിവിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യാനാണ് അദ്ദേഹം കോടതിയുടെ അനുമതി തേടിയത്. എന്നാൽ ഇവിടുത്തെ യഥാർത്ഥ രാഷ്ട്രീയം അതല്ല. കേന്ദ്ര സർക്കാരിന്റെ ഇ20 നയത്തിന്റെ മറവിൽ ഗഡ്കരിയും കുടുംബവും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക ലാഭമുണ്ടാക്കി എന്ന വിവരങ്ങൾ പുറത്തുവരുമ്പോൾ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് ഈ കേസുകൾ. ഉയർന്നുവന്ന ആരോപണങ്ങൾ കനക്കുമ്പോൾ, ഇനി കസേരയിൽ തുടരാൻ ഗഡ്കരിക്ക് ധാർമ്മികമായി അവകാശമില്ല, രാജി അനിവാര്യമാണ്.
എന്താണ് ഇ20 നയം എന്ന് ചോദിച്ചാൽ, പെട്രോളിൽ 20 ശതമാനം എഥനോൾ കൂട്ടിക്കലർത്തി വിൽപ്പന നടത്തുന്ന കേന്ദ്ര പദ്ധതിയാണിത്. പരിസ്ഥിതി സംരക്ഷണത്തിന്റെയും ഇന്ധന ലാഭത്തിന്റെയും പെരുമ്പറ കൊട്ടി നടപ്പിലാക്കിയ ഈ പദ്ധതി, യഥാർത്ഥത്തിൽ വൻകിട കോർപ്പറേറ്റുകൾക്കും കാർഷിക വ്യവസായ പ്രമുഖർക്കും അനധികൃതമായി ശതകോടികൾ കൊയ്യാനുള്ള കളമൊരുക്കലായിരുന്നു എന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞിട്ടുണ്ട്.ഇവിടെയാണ് ബിജെപി സർക്കാരിന്റെ പരസ്യമായ ഇരട്ടത്താപ്പും നയപരമായ പാപ്പരത്തവും പുറത്തുവരുന്നത്. എഥനോൾ ബ്ലെൻഡിംഗ് നയം കൈകാര്യം ചെയ്യുന്നത് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയമാണ്. അതായത് ധർമേന്ദ്ര പ്രധാൻ അടക്കമുള്ളവർ ഭരിച്ച വകുപ്പാണിത്. എന്നാൽ റോഡ് ഗതാഗത മന്ത്രിയായ തനിക്ക് ഈ നയത്തിലോ ഇതിന്റെ ലാഭത്തിലോ യാതൊരു പങ്കുമില്ലെന്ന് പറഞ്ഞ്, സ്വന്തം സർക്കാരിന്റെ തന്നെ പ്രഖ്യാപിത നയത്തെ തള്ളിപ്പറഞ്ഞ് കൈകഴുകാനാണ് ഗഡ്കരി നോക്കുന്നത്. എന്നാൽ സ്വന്തം സർക്കാരിന്റെ അഴിമതിയിൽ നിന്നും നയപരാജയത്തിൽ നിന്നും ഒളിച്ചോടാൻ അദ്ദേഹത്തിന് കഴിയില്ല, രാജി വെക്കുകയല്ലാതെ വേറെ വഴിയില്ല. ഡിജിറ്റൽ ഇന്ത്യയെന്നും എഐ വിപ്ലവമെന്നും തള്ളിമറിച്ചവർ തന്നെ ഇന്ന് അതേ സാങ്കേതികവിദ്യയിലൂടെ സ്വന്തം മുഖംമൂടികൾ അഴിഞ്ഞുവീഴുമ്പോൾ പകച്ചുനിൽക്കുകയാണ്.ധർമേന്ദ്ര പ്രധാന് ശേഷം ഗഡ്കരിയെ കേന്ദ്രീകരിച്ച് ഉയരുന്ന ഈ കടുത്ത ആഞ്ഞടികൾ ബിജെപിക്കുള്ളിലെ രൂക്ഷമായ അധികാര വടംവലിയുടെയും ഉൾപ്പോരുകളുടെയും പരസ്യമായ തെളിവാണ്. വികസനത്തിന്റെ തിളങ്ങുന്ന പരസ്യങ്ങൾക്ക് പിന്നിൽ വൻകിട സാമ്പത്തിക ഇടപാടുകൾ നടത്തുകയും, അത് ചോദ്യം ചെയ്യപ്പെടുമ്പോൾ കോടതികളെ കൂട്ടുപിടിച്ച് ജനശ്രദ്ധ തിരിക്കാൻ നോക്കുകയും ചെയ്യുന്ന ബിജെപിയുടെ തന്ത്രം ഇനി ഫലിക്കില്ല. മന്ത്രിമാർക്ക് പോലും പരസ്പരം വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കേന്ദ്ര ഭരണം എത്തിനിൽക്കുമ്പോൾ ഗഡ്കരിയുടെ രാജി അനിവാര്യമായിക്കഴിഞ്ഞു.പിന്നെ ഗഡ്‌കരിയുടെ രാജിയുടെ കരായതിൽ മോദിക്ക് വലിയ താല്പര്യമുണ്ടാകും കാരണം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മോദി പോസ്റ്റർ വെക്കാതെ സ്വന്തം നിലയിൽ ജയിച്ചു വന്ന ഒരു പക്ഷെ കേന്ദ്രമന്ത്രിസഭയിൽ മോദിയേക്കാൾ സ്വീകാര്യനായ ആളാണ് നിതിൻ ഗഡ്‌കരി ,അതുകൊണ്ട് അത്രവലിയ ബലംപിടുത്തമോ ഹായ് ഫ്രണ്ട്സെന്ന വിഡിയോയുകളോ ഇക്കാര്യത്തിൽ വരാൻ സാധയതയില്ല . സ്വന്തം സർക്കാരിന്റെ അഴിമതി നിറഞ്ഞ നയങ്ങളെ ജനങ്ങൾക്ക് മുന്നിൽ ന്യായീകരിക്കാൻ കഴിയാതെ, ആരോപണങ്ങളിൽ നിന്ന് ഓടിയൊളിക്കാൻ നോക്കുന്ന നിതിൻ ഗഡ്കരിക്ക് ഇനി രാജിവെച്ച് പുറത്തുപോകുക മാത്രമാണ് ഏക വഴി. CJP നടത്തിയപോലെയൊരു പ്രഘോഷം EJP നടത്തിയാൽ അതിനു മുന്നിൽ പിടിച്ചു നില്ക്കാൻ ഗഡ്ക്കരിയെക്കൊണ്ടും ആകില്ല , കാരണം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ EJP ക്ക് സോഷ്യൽമീഡിയയിൽ ആളുകളുടെ കുത്തൊഴുക്കാണ്. നമ്മളോർക്കണം CJP യുടെ തുടക്കവും അങ്ങനെ തന്നെയായിരുന്നു
അർഷ കെ.എസ്